You are here

റബർ തോട്ടങ്ങൾ ‘കൈയടക്കി’ കമ്പിളിപ്പുഴുക്കൾ

09:15 AM
13/07/2020
KABMILIPUZHU
കമ്പിളിപ്പുഴു

മണിമല: മേഖലകളിലെ റബർ തോട്ടങ്ങളിൽ  കമ്പിളിപ്പുഴുക്കൾ (ഹെയറി കാറ്റർപില്ലർ) വ്യാപകമാകുന്നു. മണിമല, ആലപ്ര, കരിക്കാട്ടൂർ, പൊന്തൻപുഴ എന്നിവിടങ്ങളിലെ റബർ തോട്ടങ്ങളിലും വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലുമാണ് ഇവ​െയ കൂടുതലായും കാണുന്നതെന്ന്​ നാട്ടുകാർ പറയുന്നു. 

ഏറെ രോമങ്ങളുള്ള ഇവ ഉപദ്രവകാരിയല്ലെന്നാണ്​ കർഷകർ പറയുന്നത്​. ഇവയെ തൊട്ടാൽ ശരീരം തടിച്ചുവീർക്കുകയോ മറ്റ്​ പ്രശ്​നങ്ങളോയില്ല. അതിനാൽ മരങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇവയെ  നാട്ടുകാർ കൗതുകത്തോടെയാണ്​ വീക്ഷിക്കുന്നത്​. വളരെ വേഗത്തിലാണ് ഇവയുടെ സഞ്ചാരം. 

മഴക്കാലത്താണ് ഇവയെ തോട്ടങ്ങളിൽ​ കാണാറ്. കുറച്ച് വർഷങ്ങളായി കാണാറില്ലായിരുന്നെങ്കിലും ഈ വർഷം മഴ നേരത്തേ എത്തിയതാകാം ഇവ തോട്ടങ്ങൾ കൈയടക്കാൻ കാരണമെന്നും പരിസരവാസികൾ പറയപ്പെടുന്നു.

യുപ്റ്ററോട്ടിനെ ഫാമിലിയിൽപെടുന്ന അപോണ വിഭാഗത്തിലാണ് ഇതി​​െൻറ ലാർവകൾ ഉൾപ്പെടുന്നതെന്ന്​ സയൻസ്​ വിദ്യാർഥികൾ പറയുന്നു. ഇവ പിന്നീട് ചിത്രശലഭങ്ങളായി മാറുകയാണത്രെ.

Loading...
COMMENTS