Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിമാൻഡ് പ്രതിക്ക്...

റിമാൻഡ് പ്രതിക്ക് കോവിഡ്: വെഞ്ഞാറമൂട് സ്​റ്റേഷനിലെ പൊലീസുകാര്‍ നിരീക്ഷണത്തില്‍

text_fields
bookmark_border
റിമാൻഡ് പ്രതിക്ക് കോവിഡ്: വെഞ്ഞാറമൂട് സ്​റ്റേഷനിലെ പൊലീസുകാര്‍ നിരീക്ഷണത്തില്‍
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചവരിൽ ഒരാൾ റിമാൻഡ്​ പ്രതി. റിമാൻഡ്​ പ്രതിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ​ഇയാളുമായി അടുത്തിടപഴകിയ പൊലീസുകാരെ നിരീക്ഷണത്തിലാക്കി. അഞ്ചുമണിക്കൂറോളം ഇയാൾ സ്​റ്റേഷനിൽ ചെലവഴിച്ചതായാണ്​ വിവരം. 

തിരുവനന്തപുരം വെഞ്ഞാറമൂട്​ സ്‌റ്റേഷനിലെ സി.ഐ ഉൾപ്പെ​ടെ 20 ഓളം പൊലീസ്​ ഉ​ദ്യോഗസ്​രെയും 12ഓളം ജയിൽ ജീവനക്കാരെയുമാണ്​ നിരീക്ഷണത്തിലാക്കിയത്​. റിമാന്‍ഡ് പ്രതിയായ ഇയാളെ ജയിലില്‍ കൊണ്ടു പോകും മുമ്പ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്​ഥിരീകരിച്ചത്​. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ഇയാളെ ഉടന്‍ മാറ്റും. 

ഇയാൾക്ക്​ രോഗബാധയുണ്ടായതെങ്ങനെ എന്ന്​ വ്യക്തമല്ല. മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് ഇയാളെ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​. 

ഇയാളെ പാർപ്പിച്ചിരുന്നത് തിരുവനന്തപുരം സബ്ജയിലിലെ അഞ്ച് സെല്ലുകളുള്ള ബ്ലോക്കിലാണ്. അതിനാൽ ജയിലിൽ സമ്പർക്കത്തിലായവരുടെയും പട്ടിക തയാറാക്കി വരികയാണ്​. സംസ്​ഥാനത്ത്​ ഇതാദ്യമായാണ്​ തടവുകാരന്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newscorona viruscovid 19Kerala News
News Summary - Remand Person Tested Covid Positive in Trivandrum 30 Police Quarantined -Kerala news
Next Story