Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യത്ത്​ മതേതരത്വം...

രാജ്യത്ത്​ മതേതരത്വം വലിയ അപകടത്തിലാണെന്ന്​ ആർ.ബി ശ്രീകുമാർ

text_fields
bookmark_border
രാജ്യത്ത്​ മതേതരത്വം വലിയ അപകടത്തിലാണെന്ന്​ ആർ.ബി ശ്രീകുമാർ
cancel
​െകാച്ചി: രാജ്യത്ത്​ മതേതരത്വം വലിയ അപകടത്തിലാണെന്ന്​  മുൻ ഗുജറാത്ത് ഡി.ജി.പി ആർ.ബി ശ്രീകുമാർ.  എറണാകുളം പബ്ലിക് ലൈബ്രറിയും പീപ്പിൾസ്‌ ആർട് സെന്റർ എറണാകുളവും  ചേർന്നു സംഘടിപപിച്ച പരിപാടിയിൽ ’ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി’  എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായി അദ്ദേഹം.മോഡി അതി ബുദ്ധിമാനായ ഭരണാധികാരിയാണ്​. എല്ലാ കളികളും നന്നായി കളിക്കുന്ന രാഷ്ട്രീയക്കാരനാണ് മോഡി. സാധാരണക്കാരനെ കയ്യിലെടുക്കുവാൻ വേണ്ട കളികൾ അദ്ദേഹം ഫലപ്രദമായി നടപ്പിലാക്കും. 2018 ലെ തിരഞ്ഞെടുപ്പിന് മുമ്പ് കുറച്ചു കള്ളപ്പണക്കാരെയും വേണ്ടിവന്നാൽ മല്ല്യയെയെയും ദാവൂദിനെയും തടവിലാക്കും. ജി.എസ്ടിയും നോട്ട് നിരോധനവും രാജ്യനന്മയ്ക്കു വേണ്ടിയാണെന്നു വിശ്വസിപ്പിക്കുവാൻ  അദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ് ഗുജറാത്ത്  തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
Show Full Article
TAGS:RB Sreekumar Religious Harmony Former Gujarat DGP kerala news malayalam news 
Next Story