You are here

ശബരിമലയിൽ നിന്ന്​ മടങ്ങിയ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ചയാൾ അറസ്​റ്റിൽ 

22:40 PM
22/04/2018
rape

വ​ട​ശേ​രി​ക്ക​ര: വി​ഷു​വി​ന് ശ​ബ​രി​മ​ല ദ​ര്‍ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ സം​ഘ​ത്തി​ലെ ഒ​മ്പ​തു​വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച അ​റു​പ​തു​കാ​ര​ന്‍ പൊ​ലീ​സ് പി​ടി​യി​ല്‍. ക​ഴി​ഞ്ഞ 17ന് ​പ​മ്പ​ക്കും വ​ട​ശേ​രി​ക്ക​ര​ക്കു​മി​ട​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ പോ​ക്സോ നി​യ​മ​പ്ര​കാ​രം പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. 

സം​ഭ​വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി റി​ട്ട.​ബി.​എ​സ്.​എ​ൻ.​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്‍ രാ​ജ​നാ​ണ്  പി​ടി​യി​ലാ​യ​ത്. പ​മ്പ സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പെ​ണ്‍കു​ട്ടി​യ​ട​ങ്ങു​ന്ന സം​ഘം യാ​ത്ര​ചെ​യ്ത വാ​ഹ​ന​ത്തി​നു​ള്ളി​ലാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ​തു​ള്‍പ്പെ​ടെ ര​ണ്ട് പെ​ണ്‍കു​ട്ടി​ക​ളും ര​ണ്ട് ആ​ണ്‍കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ശ​ബ​രി​മ​ല ദ​ര്‍ശ​നം ന​ട​ത്തി​യ​ത്. 

ഈ ​സം​ഘ​ത്തി​​െൻറ ഗു​രു​സ്വാ​മി​യാ​ണ് അ​റ​സ്​​റ്റി​ലാ​യ രാ​ജ​ന്‍. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ര്‍ ഉ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഓ​ടു​ന്ന വാ​ഹ​ന​ത്തി​ല്‍ പീ​ഡ​നം ന​ട​ന്ന​ത്. ശ​ബ​രി​മ​ല ദ​ര്‍ശ​ന​ത്തി​നു​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ കു​ട്ടി വി​ഷാ​ദ​രോ​ഗ​ത്തി​ന​ടി​മ​പ്പെ​ട്ട​പോ​ലെ പെ​രു​മാ​റി​യ​തോ​ടെ വീ​ട്ടു​കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യും അ​വി​ടെ  ന​ട​ത്തി​യ കൗ​ണ്‍സ​ലി​ങ്ങി​ലാ​ണ് കു​ട്ടി പീ​ഡ​ന​വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞ​ത്. പ്ര​തി​യെ തി​ങ്ക​ളാ​ഴ്​​ച റാ​ന്നി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Loading...
COMMENTS