You are here

ഡി​ഗ്രി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച  പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജിനെതിരെ കേസെടുത്തു

23:04 PM
16/05/2018
rape
കാ​സ​ർ​കോ​ട്​: ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ പ്രി​ന്‍സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജി​നെ​തി​രെ ടൗ​ൺ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. പ​ര​വ​ന​ടു​ക്കം ഗ​വ. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ പ്രി​ന്‍സി​പ്പ​ല്‍ ഇ​ന്‍ചാ​ര്‍ജ് കു​ണ്ടം​കു​ഴി സ്വ​ദേ​ശി ര​ത്‌​നാ​ക​ര​നെ​തി​രെ​യാ​ണ്​ (42) പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്.

ബി.​ബി.​എം വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ണ്‍കു​ട്ടി ഒ​ന്നാം വ​ര്‍ഷ ഡി​ഗ്രി സ​പ്ലി​മ​െൻറ​റി പ​രീ​ക്ഷ എ​ഴു​താ​ൻ ചൊ​വ്വാ​ഴ്​​ച സ്​​കൂ​ളി​ൽ എ​ത്തി​യി​രു​ന്നു. പ​രീ​ക്ഷ​ക്ക്​ ഹാ​ജ​രാ​യ​പ്പോ​ള്‍ ഹാ​ള്‍ ടി​ക്ക​റ്റ് എ​ടു​ക്കാ​ന്‍ മ​റ​ന്നി​രു​ന്നു. ഹാ​ള്‍ ടി​ക്ക​റ്റ് ബു​ധ​നാ​ഴ്ച രാ​വി​ലെ കൊ​ണ്ടു​വ​ന്ന് കാ​ണി​ക്ക​ണ​മെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​ണ് പ്രി​ന്‍സി​പ്പ​ല്‍ പ​രീ​ക്ഷ​ക്കി​രു​ത്തി​യ​ത്. ബു​ധ​നാ​ഴ്​​ച ഹാ​ൾ ടി​ക്ക​റ്റു​മാ​യി സ്​​കൂ​ളി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ര​ത്​​നാ​ക​ര​ൻ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

പെ​ണ്‍കു​ട്ടി ഇ​രു​ന്ന ക​സേ​ര​ക്ക​ടു​ത്ത്​ വ​ന്നി​രു​ന്ന ഇ​യാ​ൾ മു​ന്‍വ​ശ​ത്തേ​ക്കി​ട്ട മു​ടി പി​റ​കി​ലേ​ക്ക് മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന്​ പെ​ൺ​കു​ട്ടി പൊ​ലീ​സി​ന്​ മൊ​ഴി​ന​ൽ​കി. ലൈം​ഗി​ക​ച്ചു​വ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ക്കു​ക​യും ചെ​യ്തു​വ​ത്രെ. മു​റി​യി​ല്‍നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ പെ​ണ്‍കു​ട്ടി നാ​ട്ടു​കാ​രോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ നാ​ട്ടു​കാ​ർ പ്രി​ൻ​സി​പ്പ​ലി​നെ കൈ​കാ​ര്യം ​െച​യ്​​തു. കാ​സ​ര്‍കോ​ട് എ​സ്.​ഐ അ​ജി​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ര​ത്​​നാ​ക​ര​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. നാ​ട്ടു​കാ​ര്‍ ​ൈക​യേ​റ്റം ചെ​യ്ത​തി​നാ​ല്‍ പ്ര​തി​യെ കാ​സ​ര്‍കോ​ട് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
Loading...
COMMENTS