You are here

രാമായണ മാസാചരണം ദേശീയ ചർച്ചയാക്കി സംഘ്പരിവാർ

Karkidakam

ന്യൂ​ഡ​ൽ​ഹി: രാ​മാ​യ​ണ മാ​സ​മാ​ച​രി​ച്ച്​ കേ​ര​ള​ത്തി​ൽ സി.​പി.​എം ഹി​ന്ദു​ത്വ കാ​ർ​ഡ്​ പ​യ​റ്റു​ന്ന​ത്​ ദേ​ശീ​യ​ത​ല​ത്തി​ൽ വി​വാ​ദ​മാ​ക്കി സം​ഘ്പ​രി​വാ​ർ. കേ​ര​ള​ത്തി​ൽ ആ​ർ.​എ​സ്.​എ​സി​​െൻറ വ​ള​ർ​ച്ച​ ത​ട​യാ​നാ​ണ്​ ഒ​രി​ക്ക​ൽ നി​രീ​ശ്വ​ര​വാ​ദം പ്ര​ച​രി​പ്പി​ച്ച സി.​പി.​എം ഇ​പ്പോ​ൾ രാ​മാ​യ​ണ​മാ​സ​വും ശ്രീ​കൃ​ഷ്​​ണ ജ​യ​ന്തി​യും ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നും സം​ഘ്​​പ​രി​വാ​ർ കേ​ന്ദ്ര​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു.  

‘സീ​താ​റാം ന​യി​ക്കു​ന്ന സി.​പി.​എം കേ​ര​ള​ത്തി​ൽ രാ​മാ​യ​ണ മാ​സം ആ​ച​രി​ക്കു​ന്നു’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ തീ​വ്ര ഹി​ന്ദു​ത്വ പോ​ർ​ട്ട​ലാ​യ ‘പി​ഗു​രു​സ്.​കോം’ ആ​ണ്​ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്​ സം​ഘ്പ​രി​വാ​ർ കേ​ന്ദ്ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഷെ​യ​ർ ചെ​യ്യു​ന്നു​ണ്ട്. രാ​ജ്യ​സ​ഭ എം.​പി സു​ബ്ര​​മ​ണ്യ​ൻ സ്വാ​മി​യു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ വേ​ണ്ടി ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​മാ​ണ്​ പി​ഗു​രു​സ്.​കോം.

ജൂ​ൈ​ല 17 മു​ത​ൽ രാ​മാ​യ​ണ മാ​സ​മാ​യി ആ​ച​രി​ക്കാ​ൻ തീ​ര​ു​മാ​നി​ച്ച സി.​പി.​എം സം​സ്​​ഥാ​ന ക​മ്മി​റ്റി  25ന്​ ​രാ​മാ​യ​ണ ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​നാ​യി സം​സ്​​കൃ​ത അ​ധ്യാ​പ​ക​രെ നി​യ​മി​ച്ചു​വെ​ന്നും ഹി​ന്ദു​ത്വ പോ​ർ​ട്ട​ൽ പ​റ​യു​ന്നു. രാ​മാ​യ​ണ​ത്തെ​ക്കു​റി​ച്ച്​ ബൂ​ത്ത്​ ത​ല​ത്തി​ൽ ക്ലാ​സു​ക​ളെ​ടു​ക്കാ​നും തീ​ര​ു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​സ്.​എ​ഫ്.​െ​എ മു​ൻ പ്ര​സി​ഡ​ൻ​റ്​ ശി​വ​ദാ​സ​നാ​ണ്​ പ​രി​പാ​ടി​യു​ടെ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും പോ​ർ​ട്ട​ൽ പ​റ​യു​ന്നു. സി.​പി.​എം അം​ഗ​ങ്ങ​ൾ​ക്ക്​ ക്ഷേ​ത്ര സ​ന്ദ​ർ​ശ​ന​ത്തി​ന്​ വി​ല​ക്കു​ണ്ടാ​യി​രു​ന്ന കാ​ല​ത്തും പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എം.​എ​സ്. ന​മ്പൂ​തി​രി​പ്പാ​ടി​​െൻറ ഭാ​ര്യ ആ​ര്യ അ​ന്ത​ർ​ജ​ന​വും മ​റ്റു പ​ല നേ​താ​ക്ക​ന്മാ​രു​ടെ ഭാ​ര്യ​മാ​രും ക്ഷേ​ത്ര​ങ്ങ​ളി​ൽ പോ​യി​രു​ന്നു​വെ​ന്ന്​ സം​ഘ്​​പ​രി​വാ​ർ പോ​ർ​ട്ട​ൽ കു​റ്റ​പ്പെ​ടു​ത്തി.

സീ​താ​റാ​മെ​ന്ന്​ പേ​രി​ട്ട​തി​ന്​ ര​ക്ഷി​താ​ക്ക​ളെ ചോ​ദ്യം​ചെ​യ്​​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ പാ​ർ​ട്ടി​യാ​ണ്​ രാ​മാ​യ​ണ മാ​സം ആ​ച​രി​ക്കു​ന്ന​തെ​ന്നും സി.​പി.​എ​മ്മി​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​മാ​ണി​തെ​ന്നും  ട്വി​റ്റ​റി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ത്തു​ന്നു. ചെ​കു​ത്താ​ൻ വേ​ദ​മോ​തു​ക​യാ​ണെ​ന്നും 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ പ്ര​തി​പ​ക്ഷം ഹി​ന്ദു കാ​ർ​ഡി​റ​ക്കു​മെ​ന്നും പ​ല​രും കു​റി​ച്ചി​ട്ടു​ണ്ട്. 

Loading...
COMMENTS