You are here

ഇനി വ്രതശുദ്ധിയുടെ നാളുകൾ

01:14 AM
17/05/2018

കോ​ഴി​ക്കോ​ട്: വി​ശ്വാ​സി​ക​ൾ​ക്ക്​ ആ​ത്​​മ​സം​സ്​​ക​ര​ണ​ത്തി​ന്​ അ​വ​സ​രം ന​ൽ​കി വി​ശു​ദ്ധി​യു​ടെ മാ​സം വ​ന്നെ​ത്തി. ന​മ​സ്​​കാ​ര​വും ഖു​ർ​ആ​ൻ പാ​രാ​യ​ണ​വും ദൈ​വ​പ്ര​കീ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഇ​നി വി​ശ്വാ​സി​ക​ളു​ടെ ഒ​രു മാ​സ​ക്കാ​ലം. മാ​സ​പ്പി​റ​വി ചൊ​വ്വാ​ഴ്​​ച ദൃ​ശ്യ​മാ​വാ​ത്ത​തി​നാ​ലാ​ണ്​ റ​മ​ദാ​ൻ ഒ​ന്ന്​ വ്യാ​ഴാ​ഴ്​​ച ആ​രം​ഭി​ക്കു​ന്ന​ത്. കൊ​ടും ​േവ​ന​ലി​ലും ഇ​ട​വ​പ്പാ​തി​യി​ലു​മാ​യാ​ണ്​ ഇൗ ​കൊ​ല്ല​ത്തെ നോ​മ്പു​കാ​ലം. ദൈ​ർ​ഘ്യം കൂ​ടി​യ പ​ക​ലു​ക​ളാ​വും​ ഇൗ ​വ​ർ​ഷ​ത്തെ റ​മ​ദാ​നി​ൽ. ​

െദെ​വ​വ​ച​ന​ങ്ങ​ളു​മാ​യി ജി​ബ്​രീ​ൽ മാ​ലാ​ഖ പ്ര​വാ​ച​ക​ന് മു​ന്നി​ലെ​ത്തി​യ മാ​സ​മാ​ണി​ത്. സ​ത്യ​ത്തി​െൻറ നി​ല​നി​ൽ​പി​നു​ത​ന്നെ ആ​ധാ​ര​മാ​യ ബ​ദ​ർ യു​ദ്ധം ന​ട​ന്ന മാ​സം. വം​ശ​ങ്ങ​ളും ഗോ​ത്ര​ങ്ങ​ളും തി​രി​ഞ്ഞു​ള്ള കി​ട​മ​ത്സ​ര​ത്തി​നും ചൂ​ഷ​ണ​ത്തി​നും മേ​ൽ, സ​ത്യം മാ​ത്രം വി​ളി​ച്ചു​പ​റ​യു​ന്ന പ്ര​വാ​ച​ക​​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​ജ​യം നേ​ടി​യ മാ​സം. 

റ​മ​ദാ​നി​ൽ ന​ന്മ​ചെ​യ്യു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ  പു​ണ്യം ല​ഭി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​മു​ള്ള​തി​നാ​ൽ വ​ർ​ഷ​ത്തി​ൽ നി​ർ​ബ​ന്ധ​മാ​യി ന​ട​ത്തേ​ണ്ട സ​കാ​ത്ത് വി​ത​ര​ണ​ത്തി​ന്  വി​ശ്വാ​സി​ക​ൾ റ​മ​ദാ​നാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ ദാ​ന​ധ​ർ​മ​ങ്ങ​ളൊ​ഴു​കു​ന്ന കാ​ലം കൂ​ടി​യാ​യി  റ​മ​ദാ​ൻ മാ​റു​ന്നു. 

Loading...
COMMENTS