You are here

രാജേഷ്​ വധം: അപ്പുണ്ണിയും പൊലീസ്​ പിടിയിൽ 

11:44 AM
17/04/2018
Rajesh-Murder-Case

തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷി​െന കൊന്ന കേസിൽ ഒളിവിലായിരുന്ന അപ്പുണ്ണിയെ പൊലീസ്​ പിടികൂടി. കേസി​െല മുഖ്യപ്രതി അലിഭായിയുടെ സഹായിയാണ്​ അപ്പുണ്ണി​. അലിഭായിയുമായി ചേർന്ന്​ കൊലപാതകം ആസൂത്രണം ചെയ്​ത്​ നടപ്പിലാക്കിയവരിൽ ഒരാളാണ്​ അപ്പുണ്ണി. മാവേലിക്കരയിൽ പ്രദീപ്​ എന്നയാളെ കൊന്ന കേസിലും പ്രതിയാണ്​. ഇയാൾക്കെതിരെ തമിഴ്​നാട്ടിൽ നിരവധി ക്രിമിനൽ കേസുകളുമുണ്ട്​.

രാജേഷി​​െൻറ സുഹൃത്തായ ഖത്തറിലെ നൃത്താധ്യാപികയുടെ മുന്‍ ഭര്‍ത്താവ്​ സത്താറിനു വേണ്ടിയാണ്​ കൊലപാതകം നടത്തിയതെന്ന്​ അലിഭായി എന്ന മുഹമ്മദ്​ സാലിഹ്​ കുറ്റസമ്മതം നടത്തിയിരുന്നു. ഖത്തറിൽനിന്നെത്തിയ അലിഭായി മുമ്പ്​ പരിചയമുണ്ടായിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തൻസീറിനെയും കൊലക്കേസ്​ പ്രതി കൂടിയായ അപ്പുണ്ണിയെയും സ്​ഫടികം സ്വാതിയെയും കൂട്ടുപിടിച്ചാണ്​ കൊല നടത്തിയത്​. അലിഭായി, തൻസീർ, സ്​​ഫടികം സ്വാതി, യാസിൻ, സാനു എന്നിവരെ നേരത്തെ ​െപാലീസ്​ പിടികൂടിയിരുന്നു. 

ഇനി സത്താറാണ്​ അറസ്​റ്റിലാകാനുള്ളത്​. സത്താറിനെ നാട്ടിലെത്തിക്കാൻ നിയമപരമായി തടസ്സങ്ങളുണ്ട്​. നാലരലക്ഷം റിയാലി​​​െൻറ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്​ സത്താറിന്​ ഖത്തറിൽ യാത്രാനിരോധനമുണ്ട്​. ആ സാഹചര്യത്തിൽ പൊലീസ്​ ഉദ്യോഗസ്​ഥർ ഖത്തറിൽപോയി ഇയാളെ ചോദ്യം ചെയ്യാനും നാട്ടിലേക്ക്​ കൊണ്ടുവരാനുമാണ്​ ഉദ്ദേശിക്കുന്നത്​.

Loading...
COMMENTS