റെയില്‍വേയുടെ പേരില്‍ 68 ലക്ഷം തട്ടിയ തമിഴ്നാട് സ്വദേശി പിടിയില്‍
text_fieldsപെരിന്തല്‍മണ്ണ: റെയില്‍വേയുടെ അംഗീകാരമുള്ള റെയില്‍ സേഫ്റ്റി ഡിപ്ളോമ, ഡിഗ്രി കോഴ്സുകള്‍ ഓള് ഇന്ത്യ റെയില്‍ സേഫ്റ്റി കൗണ്‍സിലിന്‍െറ (എ.ഐ.ആര്.എസ്.സി) കീഴില്‍ ആരംഭിക്കുന്നതായും കോഴ്സ് നടത്താന്‍ വിവിധ പ്രദേശങ്ങളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്നും വിശ്വസിപ്പിച്ച് 68 ലക്ഷം രൂപ തട്ടിയെടുത്ത തമിഴ്നാട് സ്വദേശി അറസ്റ്റില്‍. തമിഴ്നാട് കുംഭകോണം രാജ രാജനഗര്‍ പത്മനാഭനെയാണ് (54) ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാട്ടിലത്തെി ഇയാളെ പിടികൂടിയത്.
ബംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് രാജ്യത്തുടനീളം 2010 മുതല്‍ സമാനതട്ടിപ്പ് നടത്തിയെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. 2012ല്‍ ഇതേകുറ്റത്തിന് തമിഴ്നാട് സ്വദേശിയുടെ പരാതിയില്‍ തേനി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എ.ഐ.ആര്.എസ്.സി സാമൂഹികസേവന സംഘടനയായിട്ടാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും നടത്താന്‍ സംഘടനക്ക് അംഗീകാരമില്ല. പ്രത്യേക വെബ്സൈറ്റുണ്ടാക്കി ചെയര്‍മാനെന്ന് പത്മനാഭന് സ്വയം പരിചയപ്പെടുത്തിയാണ് ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയിരുന്നത്. പെരിന്തല്‍മണ്ണ സി.ഐ. സാജു കെ. എബ്രഹാം, എസ്.ഐ എം.സി. പ്രമോദ്, ഷാഡോ പൊലീസിലെ ദിനേശ് കിഴക്കേക്കര എന്നിവരടങ്ങിയ സംഘമാണ് ചെന്നൈയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് പെരിന്തല്മണ്ണയിലത്തെിച്ചത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.