Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറാഗിങ്​വിരുദ്ധ...

റാഗിങ്​വിരുദ്ധ കാമ്പയിൻ നടത്താൻ പ്രതികളോട്​ നിർദേശിച്ചും ഉപദേശിച്ചും ഹൈകോടതി

text_fields
bookmark_border
റാഗിങ്​വിരുദ്ധ കാമ്പയിൻ നടത്താൻ പ്രതികളോട്​ നിർദേശിച്ചും ഉപദേശിച്ചും ഹൈകോടതി
cancel

കൊച്ചി: റാഗിങ്​ കേസ്​ പ്രതികളായ വിദ്യാർഥികളോട്​​ റാഗിങ്​​വിരുദ്ധ കാമ്പയിൻ നടത്താൻ നിർദേശിച്ചും ഉപദേശിച്ച ും ഹൈകോടതി. കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ പ്രതികളായ പത്ത്​ വിദ്യാർഥികൾ നൽകിയ ഹരജിയിലാണ്​ ജസ്​റ്റിസ്​ ബി. സുധീന്ദ്രകുമാറി​​െൻറ നടപടി. മാതാപിതാക്കളെയടക്കം നേരിട്ട്​ വിളിച്ചുവരുത്തിയാണ്​ കോടതി ഉപദേശം നൽകിയത്​.

ഒത്തുതീർപ്പാ​യ സാഹചര്യത്തിൽ കേസ്​ റദ്ദാക്കണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. എന്നാൽ, കേസ് റദ്ദാക്കുന്ന കാര്യം പരിഗണിക്കണമെങ്കില്‍ ഉപാധികൾ പാലിക്കണമെന്ന്​ കോടതി നിഷ്​കർഷിച്ചു. വിദ്യാർഥികൾ ഇത്​ അംഗീകരിച്ചു. കണ്ണൂര്‍ മമ്പറം ഇന്ദിര ഗാന്ധി കോളജ് ഓഫ് സയന്‍സ് ആൻഡ്​​ ടെക്‌നോളജി ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്ത കേസിൽ ആരോപണവിധേയരായ വിദ്യാർഥികളാണ്​ നേരിട്ട്​ കോടതിയിലെത്തിയത്​.

കുറ്റകൃത്യത്തിൽ പശ്ചാത്താപം തോന്നുന്നുണ്ടോയെന്ന്​ കോടതി ആരാഞ്ഞു. ഉണ്ടെന്നായിരുന്നു മറുപടി. തുടർന്നാണ്​ പരീക്ഷക്കുശേഷം കണ്ണൂര്‍ ജില്ല ലീഗല്‍ സർവിസ്​ അതോറിറ്റിയുമായി ചേര്‍ന്ന്​ ​േകാളജിൽ റാഗിങ്​വിരുദ്ധ കാമ്പയിന്‍ നടത്താൻ നിർദേശിച്ചത്​. കാമ്പയിനില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് അതോറിറ്റി ചെയര്‍മാന്‍ ഉറപ്പുവരുത്തണം. ചെയര്‍മാ​​െൻറ റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിലായിരിക്കും കേസ് റദ്ദാക്കണമോയെന്ന് തീരുമാനിക്കുക. അതുവരെ മറ്റുനടപടികള്‍ സ്​റ്റേ ചെയ്​തു.

കോളജില്‍ ഷൂസ് ധരിച്ചുവന്നതി​​െൻറ പേരിൽ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ റാഗ്​ ചെയ്​തെന്ന കേസ്​​ പിന്നീട്​ ഒത്തുതീർന്നിരുന്നു. റാഗിങ് നിരോധിക്കപ്പെട്ട കുറ്റകൃത്യമാണെന്ന്​ കോടതി പറഞ്ഞു. റാഗിങ്ങിനെതിരെ വിദ്യാര്‍ഥികള്‍ തന്നെ കാമ്പയിന്‍ നടത്തിയാല്‍ അത് സമൂഹം കൂടുതലായി ശ്രദ്ധിക്കും. കോളജിലെ റാഗിങ്ങും ഇല്ലാതാവും. റാഗിങ്​മൂലം മുന്‍കാലങ്ങളില്‍ നിരവധിപേര്‍ മരിച്ചിട്ടുണ്ട്. നിരവധിപേര്‍ മാനസികനില തെറ്റി ജീവിക്കുന്നു. വലിയനിലകളില്‍ എത്തേണ്ട പലരും എവിടെയുമെത്തിയില്ല. ഒത്തുതീര്‍പ്പുണ്ടാക്കിയാലും വെറുതെ ഒഴിവാക്കാനാവാത്ത കേസാണിത്​.

കുട്ടികളെ നല്ലരീതിയില്‍ ശ്രദ്ധിക്കണമെന്നും ഇത്തരം പ്രശ്‌നങ്ങളില്‍പെടാതിരിക്കാന്‍ സൂക്ഷ്​മ​ത പൂലര്‍ത്തണമെന്നുമുള്ള ഉപദേശം രക്ഷിതാക്കൾക്കും നൽകി. എൻജിനീയറോ ഭരണകര്‍ത്താക്കളോ ആക്കുന്നതിനേക്കാള്‍ പ്രധാനപ്പെട്ടതാണ്​ കുട്ടികളെ നല്ല മനുഷ്യരാക്കി മാറ്റുന്നതെന്നും കോടതി വ്യക്​തമാക്കി. കേസ് ഏപ്രില്‍ രണ്ടിന് വീണ്ടും പരിഗണിക്കാനായി മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsragging casemalayalam news
News Summary - ragging case- kerala news
Next Story