അസാധു നോട്ട് തിരിച്ചുനല്‍കവേ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം നല്‍കിയ വിശദീകരണം വൈറലായി
text_fieldsതിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവും മുംബൈ സ്കൂള്‍ ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിലെ പ്രഫസറും ഡീനുമായ ആര്‍. രാംകുമാര്‍ അസാധു നോട്ട് തിരിച്ചു നല്‍കുന്നതിനു നല്‍കിയ വിശദീകരണം വൈറലായി. ‘ഞാന്‍ എന്‍െറ പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും വാക്കുകള്‍ വിശ്വസിച്ചിരുന്നു. എനിക്ക് 30-12-2016വരെ പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ സമയമുണ്ട് എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, അവര്‍ അവരുടെ അഭിപ്രായം മാറ്റി’ എന്നായിരുന്നു രാംകുമാര്‍ പഴയ നോട്ട് മാറുന്നത് വൈകാനുള്ള കാരണമായി ഇംഗ്ളീഷില്‍ എഴുതി നല്‍കിയത്.
മറുപടി കണ്ട കാഷ്യര്‍ പരുങ്ങി. മാനേജറോട് കാര്യം പറയുകയും അദ്ദേഹത്തെ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു. മറ്റെന്തെങ്കിലും കാരണം എഴുതി നല്‍കണമെന്ന് മാനേജര്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ കള്ളം പറയില്ല എന്ന് രാംകുമാര്‍ പ്രതികരിച്ചു. തന്‍െറ വിശദീകരണം തിരുത്തി സര്‍ക്കാറിനെ ഉത്തരവാദിത്തതില്‍നിന്ന് ഒഴിവാക്കാന്‍ തയാറല്ളെന്നും രാംകുമാര്‍ പറഞ്ഞു. ഒടുവില്‍ ഗത്യന്തരമില്ലാതെ നോട്ടുകള്‍ ബാങ്കില്‍ സ്വീകരിച്ചു. രാംകുമാര്‍തന്നെയാണ് തന്‍െറ ഫേസ്ബുക്ക് പോസ്റ്റിലൂടെ അനുഭവം വിശദീകരിച്ചത്.
ഇതിനെക്കുറിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്കും ഫേസ്ബുക്കില്‍ കുറിപ്പെഴുതി. പ്രഫ. രാംകുമാറിന്‍െറ പ്രതികരണം കലക്കിയെന്നും ഇതുപോലെ എല്ലാവരും എഴുതാന്‍ തയാറായാല്‍ മോദി കുറച്ച് നാണം കെടും. അസാധു നോട്ടുകള്‍ ബാങ്കില്‍ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണമനുസരിച്ച് നോട്ടുകള്‍ കൈമാറാന്‍ വൈകിയതിന് കാരണം എഴുതി നല്‍കണം. 5000 രൂപയില്‍ കൂടുതലുള്ള പഴയ നോട്ടുകള്‍ ഒറ്റത്തവണയേ അക്കൗണ്ടില്‍ ഇടാനാകൂ. ഇങ്ങനെ നിക്ഷേപിക്കുന്നവരെ ചുരുങ്ങിയത് രണ്ട് ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിശദമായി ചോദ്യംചെയ്യുമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
ഡിസംബര്‍ 30വരെ നോട്ടുകള്‍ മാറി നല്‍കാമെന്ന മുന്‍ പ്രഖ്യാപനത്തിന്‍െറ കടകവിരുദ്ധമായാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. അസാധുവാക്കിയ നോട്ടുകള്‍ മുഴുവന്‍ ഡിസംബര്‍ 30ന് മുമ്പ് ബാങ്കില്‍ തിരിച്ചത്തെുമെന്ന് വ്യക്തമായതുകൊണ്ടാണ് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്.
കള്ളപ്പണക്കാര്‍ അവരുടെ പണമെല്ലാം വെളുപ്പിച്ചു. തിരക്കൊഴിയാന്‍ കാത്തുനിന്ന സാധാരണക്കാരെ വലക്കരുതെന്നും ഐസക് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
