Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എസ്.സി...

പി.എസ്.സി പരീക്ഷക്രമക്കേട്: പ്രതികളുടെ റിമാൻഡ്​ നീട്ടി

text_fields
bookmark_border
nazeem
cancel

തിരുവനന്തപുരം: പി.എസ്.സി കോൺസ്​റ്റബിൾ പരീക്ഷതട്ടിപ്പ്​ കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 17 വരെ നീട്ടി. തിരുവനന്തപുരം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​​ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ശിവരഞ്ജിത്ത്‌, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവരുടെ റിമാൻഡാണ്​ നീട്ടിയത്​. യൂനിവേഴ്​സിറ്റി കോളജിലെ കുത്തുകേസ്​ പ്രതികളാണ്​ ശിവരഞ്​ജിത്ത്​​, നസീം, പ്രണവ്​ എന്നിവർ. കുത്തുകേസിൽ കോടതി ജാമ്യം അനുവദിച്ചെങ്കിലും പി.എസ്​.സി കേസിൽ റിമാൻഡിലായതിനാൽ ജയിൽ മോചിതരാകാൻ സാധിച്ചിരുന്നില്ല.

പരീക്ഷക്രമക്കേട്​ കേസിൽ കൂടുതൽ പ്രതികളുണ്ടാകുമെന്ന വിലയിരുത്തലിലാണ്​​ ക്രൈംബ്രാഞ്ച്​ അന്വേഷണം പുരോഗമിക്കുന്നത്​. കൂടുതൽ പേർക്ക്​ കേസിൽ ബന്ധ​മുണ്ടെന്ന്​ സംശയിക്കുന്നതായും പ്രതികൾക്ക്​ ഇപ്പോൾ ജാമ്യം അനുവദിക്കുന്നത്​ കേസന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇതുകൂടി കണക്കിലെടുത്താണ്​ റിമാൻഡ്​ കാലാവധി നീട്ടിയത്​. 2018 ജൂലൈ 22ന് പി.എസ്.സി നടത്തിയ കോൺസ്​റ്റബിൾ പരീക്ഷയിൽ ശിവരഞ്​ജിത്ത്​, പ്രണവ്​, നസീം എന്നിവർ എസ്.എം.എസ് മുഖേന ലഭിച്ച ഉത്തരങ്ങൾ പകർത്തിയെഴുതി റാങ്ക്​ കരസ്ഥമാക്കി​െയന്നാണ്​ കേസ്.

പൊലീസ്​ കോൺസ്​റ്റബിൾ ഗോകുൽ, സഫീർ എന്നിവരാണ്​ ഉത്തരങ്ങൾ ലഭ്യമാക്കിയതെന്നും വ്യക്തമായിരുന്നു. പ്രതികൾ പരീക്ഷഹാളിലേക്ക്​ മൊബൈൽഫോണുകൾ കൊണ്ടുപോയെന്നും അതിന്​ ഇൻവിജിലേറ്റർമാരുടെ സഹായം ലഭിച്ചിരുന്നെന്നും സംശയിക്കുന്നുണ്ട്​. അതിനാൽ പരീക്ഷഡ്യൂട്ടിയിലുണ്ടായിരുന്നവരെ പ്രതിചേർക്കാനുള്ള നീക്കവും പുരോഗമിക്കുന്നു​. അതിനിടെ മുഖ്യപ്രതികളായ ശിവരഞ്​ജിത്ത്​, നസീം എന്നിവരെ നുണപരിശോധനക്കും ഗോകുലിനെ കൈയക്ഷരപരിശോധനക്കും വിധേയമാക്കുന്നതും അന്വേഷണസംഘത്തി​​െൻറ പരിഗണനയിലാണ്​.

പ്രതികളെ കാണാൻ തിക്കും തിരക്കും, കോടതി ശാസിച്ചു

തിരുവനന്തപുരം: പി.എസ്​.സി പരീക്ഷതട്ടിപ്പ്​ കേസിലെ പ്രതികളായ എസ്​.എഫ്​.​െഎ മുൻനേതാക്കളെ കാണാൻ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരെത്തിയത്​ കോടതി വളപ്പിൽ ബഹളത്തിന്​ കാരണമായി. ബഹളം ശ്രദ്ധയിൽ​െപട്ട കോടതി ഇത്​ ആവർത്തിക്കരുതെന്ന്​ മുന്നറിയിപ്പ്​ നൽകി.

റിമാൻഡ്​ കാലാവധി നീട്ടുന്നതിനായാണ്​ അഞ്ച്​ പ്രതികളെയും വ്യാഴാഴ്​ച കോടതിയിൽ കൊണ്ടുവന്നത്​. പ്രതികളെ കാണാൻ നിരവധി വിദ്യാർഥികൾ കോടതിഹാളിന്​ പുറത്ത് നിന്നിരുന്നു.

കോടതിക്ക് പുറത്തേക്കിറങ്ങിയ പ്രതികൾ തങ്ങളെ കാണാൻ എത്തിയ സുഹൃത്തുക്കളോട് സംസാരിച്ചതോടെ വലിയ ബഹളമുണ്ടായി. കോടതി നടപടികൾ ഇതുമൂലം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായതോടെയാണ്​ മജിസ്‌ട്രേറ്റ് വിഷയത്തിൽ ഇടപെട്ടത്​. ഇത്​ അനുവദിക്കാനാകില്ലെന്ന്​ കോടതി ശാസിച്ചു. ഡ്യൂട്ടിയുള്ള പൊലീസുകാരോട് ബഹളം ഒ​ഴിവാക്കാൻ നിർ​േദശിക്കുകയും ചെയ്​തു. ഇതോടെ പൊലീസ്​ ഇടപെട്ട്​ പ്രതികളെ ജയിലിലേക്ക്​ കൊണ്ടുപോവുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspsc exam fraudnazeemshavaranjith
News Summary - psc exam cheating; accuses' remand -kerala news
Next Story