You are here

ഗായകൻ ജോയ് പീറ്റർ ട്രെയിൻ തട്ടി മരിച്ചു

01:32 AM
11/05/2018

തലശ്ശേരി: പ്രഫഷനൽ ഗായകൻ ജോയ് പീറ്ററിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. 52 വ‍യസായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഒമ്പതോടെ തലശേരി മാക്കൂട്ടം റെയിൽവേ ഗേറ്റിലാണ് ജോയ് പീറ്ററിന്‍റെ മൃതദേഹം കണ്ടെത്തിയത്. 

സാരംഗ് ഓര്‍ക്കസ്ട്ര, ന്യൂ മാഹിയിലൂടെ ആണ് ഈങ്ങയിൽപീടിക അനുഗ്രഹിൽ ജോയ് പീറ്റർ ഗാനമേള വേദിയിലെത്തുന്നത്. 90കളിൽ തമിഴ് ഗാനങ്ങളുടെ ആലാപനത്തിലൂടെ പ്രശസ്തനായ അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ടാ‍യിരുന്നു.

മൃതദേഹം മാഹി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ റാണി പീറ്ററും ഗായികയാണ്. മക്കൾ: ജിതിൻ, റിതിൻ.

Loading...
COMMENTS