You are here

ഉൗർജ കേരള മിഷന്​ ഇന്ന്​ തുടക്കം; അഞ്ച്​ പദ്ധതികൾ നടപ്പാക്കും 

  • മൂ​ന്ന് വ​ർ​ഷം കൊ​ണ്ട്​ 1000 മെ​ഗാ​വാ​ട്ട് സൗ​രോ​ർ​ജ ഉ​ൽ​പാ​ദ​നം ല​ക്ഷ്യ​ം

07:10 AM
14/06/2018

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി രം​ഗ​ത്ത്​ അ​ഞ്ച്​ പ​ദ്ധ​തി​ക​ൾ കോ​ർ​ത്തി​ണ​ക്കി ന​ട​പ്പാ​ക്കു​ന്ന ഉൗ​ർ​ജ കേ​ര​ള  മി​ഷ​ന്​ വ്യാ​ഴാ​ഴ്​​ച തു​ട​ക്ക​മി​ടും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മി​ഷ​​െൻറ പ്ര​ഖ്യാ​പ​നം ടാ​ഗോ​ർ ഹാ​ളി​ൽ നി​ർ​വ​ഹി​ക്കും. വൈ​ദ്യു​തി ബോ​ർ​ഡ്, അ​ന​ർ​ട്ട്, എ​ന​ർ​ജി മാ​നേ​ജ്​​മ​െൻറ്​ സ​െൻറ​ർ, ഇ​ല​ക്​​ട്രി​ക്ക​ൽ ഇ​ൻ​സ്​​പെ​ക്​​ട​റേ​റ്റ്​ എ​ന്നി​വ​യു​ടെ കീ​ഴി​ലാ​ണ്​ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. മ​ന്ത്രി എം.​എം. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 
സൗ​ര പ​ദ്ധ​തി​യി​ൽ മൂ​ന്ന് വ​ർ​ഷം കൊ​ണ്ട്​ 1000 മെ​ഗാ​വാ​ട്ട് സൗ​രോ​ർ​ജ ഉ​ൽ​പാ​ദ​നം ല​ക്ഷ്യ​മി​ടു​ന്നു. വീ​ടു​ക​ള്‍, സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ കെ​ട്ടി​ട​ങ്ങ​ള്‍, സ്​​കൂ​ളു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പു​ര​പ്പു​റ​ങ്ങ​ളി​ല്‍ സൗ​രോ​ർ​ജ നി​ല​യം സ്​​ഥാ​പി​ച്ച്​ 500 മെ​ഗാ​വാ​ട്ടും ഭൂ​ത​ല പ​ദ്ധ​തി​യി​ലൂ​ടെ 200 മെ​ഗാ​വാ​ട്ടും സോ​ളാ​ര്‍ പാ​ർ​ക്കി​ലൂ​ടെ 150 മെ​ഗാ​വാ​ട്ടും ​േഫ്ലാ​ട്ടി​ങ്​ നി​ല​യ​ത്തി​ലൂ​ടെ 100 മെ​ഗാ​വാ​ട്ടും ക​നാ​ൽ​േ​ടാ​പ്​-​ഹൈ​വേ പ​ദ്ധ​തി​ക​ളി​ല്‍നി​ന്നാ​യി 50 മെ​ഗാ​വാ​ട്ടും ഉ​ൽ​​പാ​ദി​പ്പി​ക്കും.

വീ​ടു​ക​ളി​ലും തെ​രു​വു​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന സി.​എ​ഫ്.​എ​ല്‍, ട്യൂ​ബ് ലൈ​റ്റു​ക​ള്‍, ബ​ൾ​ബു​ക​ൾ എ​ന്നി​വ എ​ല്‍.​ഇ.​ഡി ലൈ​റ്റു​ക​ളാ​ക്കു​ന്ന ‘ഫി​ല​മ​െൻറ്​ ര​ഹി​ത​കേ​ര​ളം’ പ​ദ്ധ​തി​യി​ലൂ​ടെ  ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ എ​ല്‍.​ഇ.​ഡി വി​ള​ക്കു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. വി​ല ത​വ​ണ​ക​ളാ​യി വൈ​ദ്യു​തി ബി​ല്ലി​നൊ​പ്പം അ​ട​യ്ക്ക​ണം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ല്ലാ തെ​രു​വു​വി​ള​ക്കു​ക​ളും എ​ല്‍.​ഇ.​ഡി​യി​ലേ​ക്ക്​ മാ​റ്റും. ഏ​ഴ​ര​ക്കോ​ടി എ​ല്‍.​ഇ.​ഡി ബ​ൾ​ബു​ക​ളും മൂ​ന്ന​ര​ക്കോ​ടി എ​ല്‍.​ഇ.​ഡി ട്യൂ​ബു​ക​ളും വി​ത​ര​ണം ചെ​യ്യാ​നാ​ണ് ല​ക്ഷ്യം. വൈ​ദ്യു​തി വി​ത​ര​ണ ശൃം​ഖ​ല ന​വീ​ക​രി​ക്കു​ന്ന​തി​നും വൈ​ദ്യു​തി ത​ട​സ്സ​ങ്ങ​ള്‍ കു​റ​ക്കാ​നും സു​ര​ക്ഷി​ത​മാ​യ ശൃം​ഖ​ല ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ല​ക്ഷ്യ​മി​ടു​ന്ന 4035.57 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ‘ദ്യു​തി 2021’. പ്ര​സ​ര​ണ രം​ഗം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ട്രാ​ൻ​സ്​​ഗ്രി​ഡ്​ പ​ദ്ധ​തി -ര​ണ്ട്​ 10,000 കോ​ടി രൂ​പ​യു​ടേ​താ​ണ്. പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് തെ​ക്ക് വ​ട​ക്ക് പ​വ​ർ​ഹൈ​വേ യാ​ഥാ​ർ​ഥ്യ​മാ​കും. വൈ​ദ്യു​തി പ്ര​വൃ​ത്തി​ക​ള്‍ സു​ര​ക്ഷി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​താ​ണ്​ ഇ - ​സേ​ഫ് പ​ദ്ധ​തി.

Loading...
COMMENTS