Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂഞ്ഞാർ...

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്: ജനപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി

text_fields
bookmark_border
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്: ജനപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി
cancel

കോട്ടയം: പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറിനെതിരെ പി.സി ജോർജിന്‍റെ ജനപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി. പൂഞ ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റും സി.പി.എം. നേതാവുമായ രമേഷ് ബി. വെട്ടിമറ്റത്തിന് എതിരായി കേരള ജനപക്ഷം നൽകിയ അവ ിശ്വാസ പ്രമേയം അഞ്ചിനെതിരെ എട്ട് വോട്ടുകൾക്കാണ് പാസായത്. ജനപക്ഷത്തിലെ മൂന്നും കോൺഗ്രസിലെ മൂന്നും ബി.ജെ.പി.യിലെ രണ്ടും അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.

കഴിഞ്ഞ ദിവസം നടന്ന വൈസ് പ്രസിഡന്‍റെ തെരഞ്ഞെടുപ്പിലും ജനപക്ഷത്തെ ബി.ജെ.പി പിന്തുണച്ചിരുന്നു. ബി.ജെ.പിയും ജനപക്ഷപും ചേർന്ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്.

അതിനിടെ, അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്‍റായി കേരള കോൺഗ്രസ് എമ്മിലെ മോളി തോമസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുൻ ധാരണ പ്രകാരം കോൺഗ്രസ് അംഗം മോനിമോൾ ജയ്മോൻ പ്രസിഡന്‍റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPoonjar Panchayathayarkunnam Panchayath
News Summary - Poonjar Panchayath ayarkunnam Panchayath -Kerala News
Next Story