You are here

പൂക്കോട് യൂനിവേഴ്സിറ്റിയിൽ ഇൻ-ചാർജ് ഭരണം

07:10 AM
30/06/2020
pookode

വൈത്തിരി: പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റിയിൽ സുപ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ പ്രവർത്തനം അവതാളത്തിലാകുന്നു.വർഷങ്ങളായി ഈ തസ്തികകളിൽ ഇൻ^ചാർജുമാർ കയറിയിരിക്കുന്നതിനാൽ ദൈനംദിന പ്രവർത്തനങ്ങൾപോലും പ്രശ്നത്തിലാവുകയാണ്. 2019ൽ രജിസ്ട്രാറായിരുന്ന ഡോ. ജോസഫ് മാത്യു വിരമിച്ചതിനുശേഷം പുതിയ രജിസ്ട്രാറെ നിയമിച്ചിട്ടില്ല.

പകരം തൃശൂർ സ്വദേശിയായ ഡോ. എൻ. അശോകനാണ് ഇൻ ചാർജായി രജിസ്ട്രാറുടെ ചുമതല വഹിക്കുന്നത്. അക്കാദമിക് ആൻഡ് റിസർച് വകുപ്പി​െൻറ ഡയറക്ടറായിരുന്നു ഡോ. അശോകൻ. അദ്ദേഹത്തിന് രജിസ്ട്രാറുടെ പദവി കൊടുത്തതോടെ ഒഴിവുവന്ന ഡയറക്ടറുടെ തസ്തികയിൽ ആരെയും നിയമിച്ചിട്ടില്ല. ഇപ്പോൾ തിരുവനന്തപുരം സ്വദേശിയായ ഡോ. അജിത് ജേക്കബ് ജോർജാണ് ഇൻ ചാർജായി ആ സ്ഥാനത്തിരിക്കുന്നത്. ഡയറക്ടർ ഓഫ് എൻറർപ്രണർഷിപ് തസ്തിക 2017 മുതൽ ഒഴിഞ്ഞുകിടക്കുകയാണ്.

മൂന്നു വർഷമായി തൃശൂർ സ്വദേശിയായ ഡോ. നാരായണനാണ് ഇൻ ചാർജായി ഈ പദവിയിലിരിക്കുന്നത്. കൂടാതെ, യൂനിവേഴ്സിറ്റി ഡീനി​െൻറ തസ്തികയും മൂന്നുവർഷമായി ഒഴിഞ്ഞുകിടക്കുകയാണ്. ഡോ. കോശിയാണ് ഇപ്പോഴത്തെ ഡീൻ. അദ്ദേഹവും ഇൻ ചാർജായാണ് പദവിയിലിരിക്കുന്നത്. ഇതിനു താഴെയുള്ള പല തസ്തികകളിലും സ്ഥിരമായി ആളില്ലാത്ത അവസ്ഥയാണുള്ളത്. കോവിഡ് കാലത്തുപോലും സ്ഥാപനത്തിലെ ഉയർന്ന തസ്തികകളിൽ ആളില്ലാത്ത അവസ്ഥ ചർച്ച ചെയ്യപ്പെടുകയാണ്.

Loading...
COMMENTS