You are here

പത്തനംതിട്ടയിൽ പാർട്ടി യോഗങ്ങൾക്ക് ഒരു കുറവുമില്ല

  • വിലക്ക്​ ലംഘിച്ച്​ ബൂത്ത്​, വാർഡ്​തല യോഗങ്ങളുമായി രാഷ്​ട്രീയ പാർട്ടികൾ

08:20 AM
13/07/2020
all-party

പത്തനംതിട്ട: യോഗങ്ങളും കൂട്ടംകൂടലുകളും വിലക്കിയിരിക്കുകയാണെങ്കിലും അത്​ ലംഘിച്ച്​ ബൂത്ത്​, വാർഡ്​തല യോഗങ്ങൾ സംഘടിപ്പിച്ച്​ രാഷ്​ട്രീയ പാർട്ടികൾ. തദ്ദേശ സ്​ഥാപനങ്ങളിലേക്കുള്ള തെര​െഞ്ഞടുപ്പിന്​ മുന്നോടിയായി രാഷ്​ട്രീയ വിശദീകരണങ്ങൾ നടത്തുന്നതിനും ഉപസമിതികൾ രൂപവത്​കരിക്കുന്നതനുമാണ്​ യോഗങ്ങൾ ചേരുന്നത്​. വോട്ടർമാരെ സ്വാധീനിക്കുന്നതിന്​ വീട്​ വീടാന്തരം മാസ്​ക്​ വിതരണം, ലഘുലേഖകളുടെ വിതരണം എന്നിവയും ഒപ്പം വോട്ടർ പട്ടികയിലെ പേരുകളുടെ പരിശോധനക്കുമായാണ്​ വീടുകൾ കയറിയിറങ്ങാൻ പദ്ധതിയിടുന്നത്​. 

വിലക്ക്​ ലംഘിച്ച്​ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ സി.പി.എമ്മാണ്​ മുമ്പന്തിയിലുള്ളത്​. 60 വയസ്സ്​ കഴിഞ്ഞവർ പുറത്തിറങ്ങരുതെന്നാണ്​ സർക്കാർ നിർദേശമെങ്കിലും അത്​ ലംഘിച്ച്​ നടക്കാൻ ആവതുള്ള എല്ലാ പ്രായത്തിലുള്ളവരെയും യോഗങ്ങളിൽ നേതാക്കൾ നിർബന്ധിച്ച്​ പ​െങ്കടുപ്പിക്കുകയാണ്​. കോൺഗ്രസിന്​ നാമമാത്രയോഗങ്ങൾ മാത്രമാണ്​ നടക്കുന്നത്​. അതുതന്നെ ജില്ല, നിയോജകമണ്ഡലം തലങ്ങളിലുമാണ്​. ബി.ജെ.പിയിൽ തെര​െഞ്ഞടുപ്പിനുള്ള ഒരുക്കം തുടങ്ങിയിട്ടില്ല. 

സി.പി.ഐയും പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. സി.പി.എം ബ്രാഞ്ച്​, ബൂത്തുതല യോഗങ്ങൾ നാടാകെ സംഘടിപ്പിക്കുന്നു​ണ്ട്​. പത്തനംതിട്ട സി.പി.എം ജില്ല കമ്മിറ്റി ഓഫിസുമായി ബന്ധ​െപ്പട്ട നേതാക്കൾ കോവിഡ്​ രോഗിയുമായി നേരിട്ടും അല്ലാതെയും ബന്ധം പുലർത്തിയവരാണെന്ന്​ വ്യക്തമായിട്ടുണ്ട്​. ഏരിയ കമ്മിറ്റി അംഗത്തിനുപുറമെ ജില്ല കമ്മിറ്റി അംഗമായ വനിതക്കും രോഗം സ്ഥിരീകരിച്ചതോടെ പാർട്ടി ജില്ല നേതൃത്വം മുഴുവൻ നിരീക്ഷണത്തിൽ പോകണമെന്ന ആവശ്യം പാർട്ടി പ്രവർത്തകർ ത​െന്ന ഉന്നയിക്കുന്നുണ്ട്​.

അതൊന്നും ചെവിക്കൊള്ളാൻ നേതാക്കൾ തയാറാവുന്നുമില്ല. ജില്ലയിൽ രോഗബാധിതരുടെ എണ്ണം വൻതോതിൽ പെരുകുന്നതിനാൽ ഇനി റൂട്ട്​മാപ്പ്​ പ്രസിദ്ധീകരണം സാധ്യമ​െല്ലന്നാണ്​ ജില്ല ഭരണകൂടം പറയുന്നത്​. പാർട്ടി പ്രവർത്തകരുടെ വീടുകളിലാണ്​ യോഗങ്ങൾ സംഘടിപ്പിക്കുന്നത്​. 

ഇത്​രോഗവ്യാപനമുണ്ടാക്കുമെന്ന ആശങ്ക പാർട്ടി പ്രവർത്തകർ ത​െന്ന പങ്കു​െവക്കുന്നു. ജില്ല നേതൃത്വം നിർബന്ധിക്കുന്നതിനാലാണ്​ യോഗങ്ങൾ സംഘടിപ്പിക്കേണ്ടിവരുന്നതെന്ന്​ ലോക്കൽ നേതാക്കൾ പറയുന്നു. സ്വർണക്കടത്ത്​ വിവാദമായതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യ​െപ്പട്ട്​ പ്രതിപക്ഷ കക്ഷികൾ നാടാകെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതും ആശങ്ക ഉയർത്തുന്നു. 

എം.പിയും എം.എൽ.എയും നിരീക്ഷണത്തിൽ
കോന്നി: ആ​േൻറാ ആൻറണി എം.പിയും കെ.യു. ജനീഷ് കുമാർ എം.എൽ.എയും ഉൾപ്പെടെ ജനപ്രതിനിധികൾ സ്വയം കോവിഡ് സുരക്ഷ നിരീക്ഷണത്തിൽ പ്രവേശിച്ചു. കോന്നിയിലെ ആർ.ടി ഓഫിസ് ഉദ്​ഘാടനം ചടങ്ങിൽ പ​െങ്കടുത്തതാണ്​ കാരണം​. പത്തനംതിട്ട ആർ.ടി. ഓഫിസ്​ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ കോന്നി  ആർ.ടി.ഓഫിസ്​ സജ്ജമാക്കുന്നതിനായി അവി​െട അഞ്ചു ദിവസത്തോളും ജോലി ചെയ്​തിരുന്നു. 

കമ്പ്യൂട്ടർ സംവിധാനം ഒരുക്കുന്ന ജോലികളിലാണ്​ ഏർ​െപ്പട്ടത്​. ഉദ്​ഘാടന ദിവസവും അവിടെ ഉണ്ടായിരുന്നു. ഇദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെ​െട്ടന്ന്​ ബോധ്യമായതിനാലാണ്​ ജനപ്രതിനിധികൾ ക്വാറൻറീനിൽ പോയത്​. സി.പി.എം കോന്നി ഏരിയ കമ്മിറ്റി സെക്രട്ടറിയും  രാഷ്​ട്രീയ പ്രതിനിധികളുമടക്കം നിരവധി പേർ ഉദ്​ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. സമൂഹ അകലം പാലിക്കാതെ ഇവർ ഫോട്ടോ എടുക്കുകയും ചെയ്തു.

ഇതിനുശേഷം എം.എൽ.എയും എം.പിയും അടക്കമുള്ള ജനപ്രതിനിധികൾ കോന്നി മണ്ഡലത്തിലെയും ജില്ലയിലെയും വിവിധ പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു.  ഇവരുമായി സമ്പർക്കമുണ്ടായവർ എത്രത്തോളമുണ്ടെന്ന് ഇതുവരെയും അധികൃതർക്ക് തിട്ട​െപ്പടുത്താനായിട്ടില്ല. ഇനിയും ആളുകൾ നിരീക്ഷണത്തിൽ പോകാനും സാധ്യതയുണ്ട്. നിരവധി സി.പി.എം പ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

Loading...
COMMENTS