You are here

പ്രവാസികളെ നാടുകാണി അതിർത്തിയിൽ മണിക്കൂറുകളോളം വലച്ചു

10:17 AM
24/07/2020
nadukani-border
നാടുകാണിയിലെത്തിയ പ്രവാസികളുമായി ദ്രാവിഡമണി എം.എൽ.എ സംസാരിക്കുന്നു

ഗൂഡല്ലൂർ: ഷാർജയിൽ നിന്ന് നീലഗിരിയിലെ വീട്ടിലേക്ക് മടങ്ങിയ പ്രവാസികളെ നാടുകാണിയിൽ മണിക്കൂറുകളോളം വലച്ചു. ചെറുമുള്ളിയിലെ കെ.വി.കുര്യാക്കോസി​െൻറ മകൻ നെവിൽ, ഗൂഡല്ലൂർ രണ്ടാംമൈലിലെ ഗിരീശൻ എന്നിവർക്കാണ് മണിക്കൂറുകളോളം അതിർത്തിയിൽ കാത്തുകിടക്കേണ്ടി വന്നത്. വന്ദേ ഭാരത് മിഷൻ സംവിധാനത്തിലൂടെ രജിസ്​റ്റർ ചെയ്ത് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇവരെ നാടുകാണി അതിർത്തിവരെ എയർപോർട്ട് ടാക്സിയിലാണ് എത്തിച്ചത്.

ഇവരോടൊപ്പം ദുബൈയിൽ നിന്നെത്തിയ പന്തല്ലൂർ സ്വദേശിനിയായ യുവതിയും ഉണ്ടായിരുന്നു. ഇവർ ബഹളംവെച്ചതോടെ ബുധനാഴ്ച വൈകീട്ടോടെ പാസ്​ അനുവദിച്ചു. എന്നാൽ, യുവാക്കൾക്ക് ഇ-പാസ്​ അനുവദിക്കാതെ നിരസിച്ചു. കാത്തിരുന്ന്​ മടുത്ത ഇവർ 24 മണിക്കൂർ കഴിഞ്ഞതോടെ മാധ്യമ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഗൂഡല്ലൂരിലെ മാധ്യമ പ്രവർത്തകരും ദ്രാവിഡമണി എം.എൽ.എയും ഇടപെട്ടതോടെയാണ് വ്യാഴാഴ്ച പകൽ പത്തരയോടെ പാസ്​ അനുവദിച്ചത്. തുടർന്ന് ഇവരെ ഗൂഡല്ലൂർ ഹെൽത്ത് ക്യാമ്പിലെ വനിത ഹോസ്​​റ്റലിൽ ക്വാറൻറീനിൽ പ്രവേശിപ്പിച്ചു.

വിമാനത്താവളത്തിലെത്തിയാൽ ഏഴുദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ് കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റുമായി വരുന്നവരെ മാത്രമേ നീലഗിരിയിലേക്ക് പ്രവേശിപ്പിക്കൂവെന്നാണ് നീലഗിരി കലക്ടറുടെ ഉത്തരവ്. കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന മറ്റ് സംസ്​ഥാനത്തെ പ്രവാസികളെ ക്വാറൻറീനിലാക്കാനുള്ള സംവിധാനം ഇ​െല്ലന്ന് മലപ്പുറം ജില്ല അധികൃതർ അറിയിച്ചു.

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന സമീപനം ജില്ല അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നത് പ്രതിഷേധാർഹമാ​െണന്ന് ദ്രാവിഡമണി എം.എൽ.എ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പ്രവാസികളോടുള്ള സമീപനത്തിൽ മാറ്റംവരുത്തിയി​െല്ലങ്കിൽ ഡി.എം.കെയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം.എൽ.എ മുന്നറിയിപ്പ് നൽകി.

Loading...
COMMENTS