You are here

പ്ല​സ്‌ വ​ണ്‍ ഒ​ന്നാം അ​ലോ​ട്ട്‌​മെൻറ്​ ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു

22:58 PM
11/06/2018
students
representation image
തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ല​​സ്‌ വ​​ണ്‍ പ്ര​​വേ​​ശ​​ന​​ത്തി​​​​​െൻറ ആ​​ദ്യ അ​​ലോ​​ട്ട്‌​​മ​​​​െൻറ്​ ലി​​സ്​​​റ്റ്​ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ആ​​ദ്യ ലി​​സ്​​​റ്റ്​ അ​​നു​​സ​​രി​​ച്ച്​ വി​​ദ്യാ​​ർ​​ഥി പ്ര​​വേ​​ശ​​നം ജൂ​​ണ്‍ 12 നും 13 ​​നും ന​​ട​​ക്കും. 
വി​​വ​​ര​​ങ്ങ​​ള്‍ക്ക്​ www.hscap.kerala.gov.in. അ​​ലോ​​ട്ട്‌​​മ​​​​െൻറ്​ ല​​ഭി​​ക്കു​​ന്ന സ്‌​​കൂ​​ളി​​ല്‍ 13ന്​ ​​പ്ര​​വേ​​ശ​​നം നേ​​ട​​ണം. അ​​ലോ​​ട്ട്‌​​മ​​​​െൻറ്​ ല​​ഭി​​ച്ചി​​ട്ടും താ​​ല്‍ക്കാ​​ലി​​ക പ്ര​​വേ​​ശ​​നം നേ​​ടാ​​തി​​രി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളെ പി​​ന്നീ​​ട് പ​​രി​​ഗ​​ണി​​ക്കി​​ല്ല.

പ്ലസ്‌ വണ്‍ ഒന്നാം അലോട്ട്‌മ​​െൻറ്  പ്രവേശനം 12നും 13നും
തി​രു​വ​ന​ന്ത​പു​രം: പ്ലസ്‌ വണ്‍ ആ​ദ്യ അ​ലോ​ട്ട്‌​മ​​െൻറി​ല്‍ ഒ​ന്നാ​മ​ത്തെ ഓ​പ്ഷ​ന്‍ ല​ഭി​ക്കു​ന്ന​വ​ര്‍ ഫീ​സ​ട​ച്ച് സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. മ​റ്റ് ഓ​പ്ഷ​നു​ക​ളി​ല്‍ അ​ലോ​ട്ട്‌​മ​​െൻറ്​ ല​ഭി​ക്കു​ന്ന​വ​ര്‍ക്ക് ഇ​ഷ്​​ടാ​നു​സ​ര​ണം താ​ല്‍ക്കാ​ലി​ക പ്ര​വേ​ശ​ന​മോ സ്ഥി​ര​പ്ര​വേ​ശ​ന​മോ നേ​ടാം. 

താ​ല്‍ക്കാ​ലി​ക പ്ര​വേ​ശ​ന​ത്തി​ന് ഫീ​സ​ട​യ്‌​ക്കേ​ണ്ട. താ​ല്‍ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ര്‍ക്ക് ആ​വ​ശ്യ​മെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത ഏ​താ​നും ഉ​യ​ര്‍ന്ന ഓ​പ്ഷ​നു​ക​ള്‍ മാ​ത്ര​മാ​യി റ​ദ്ദാ​ക്കാം. ഇ​തി​നു​ള്ള അ​പേ​ക്ഷ​യും പ്ര​വേ​ശ​നം നേ​ടു​ന്ന സ്‌​കൂ​ളി​ൽ ന​ൽ​ക​ണം. ആ​ദ്യ അ​ലോ​ട്ട്‌​മ​​െൻറി​ല്‍ ഇ​ടം നേ​ടാ​ത്ത​വ​ര്‍ അ​ടു​ത്ത അ​ലോ​ട്ട്‌​മ​​െൻറു​ക​ള്‍ക്കാ​യി കാ​ത്തി​രി​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ത​ങ്ങ​ള്‍ അ​പേ​ക്ഷി​ച്ച ഓ​രോ സ്‌​കൂ​ളി​ലെ​യും കാ​റ്റ​ഗ​റി തി​രി​ച്ചു​ള്ള അ​വ​സാ​ന റാ​ങ്ക് വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാം.

ഈ ​വ​ര്‍ഷം ഏ​ക​ജാ​ല​ക​രീ​തി​യി​ല്‍ പ്ല​സ്‌ വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 4,96,609 വി​ദ്യാ​ർ​ഥി​ക​ള്‍ അ​പേ​ക്ഷ ന​ല്‍കി. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ​ഠ​ന​ത്തി​ന് ല​ഭ്യ​മാ​യ 4,22,853 സീ​റ്റി​ൽ സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലും എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലു​മു​ള്ള 2,86,380 മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്ക് മാ​ത്ര​മാ​ണ്  ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം. ര​ണ്ടാ​മ​ത്തെ അ​ലോ​ട്ട്‌​മ​​െൻറി​ന്​​ശേ​ഷം, ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ക്ക് സ​പ്ലി​മ​​െൻറ​റി അ​ലോ​ട്ട്‌​മ​​െൻറി​ന്​ പു​തി​യ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. സ്‌​പോ​ര്‍ട്‌​സ് ​േക്വാ​ട്ട സ്‌​പെ​ഷ​ല്‍ അ​ലോ​ട്ട്‌​മ​​െൻറ്​ ഫ​ല​വും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. 

സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ആ​കെ​യു​ള്ള 9441 സ്‌​പോ​ര്‍ട്‌​സ് ​േക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ണ്ടാ​യി​രു​ന്ന 6660 അ​പേ​ക്ഷ​ക​രി​ല്‍ 5802 അ​പേ​ക്ഷ​ക​ര്‍ക്ക് അ​ലോ​ട്ട്‌​മ​​െൻറ്​ ല​ഭി​ച്ചി​ട്ടു​ണ്ട്. വെ​ബ്‌​സൈ​റ്റി​ല്‍ അ​ലോ​ട്ട്‌​മ​​െൻറ്​ ഫ​ല​ത്തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന നി​ര്‍ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് നി​ശ്ചി​ത സ​മ​യ​ത്തി​ന​കം പ്രി​ന്‍സി​പ്പ​ല്‍മാ​ര്‍ പ്ര​വേ​ശ​ന ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്ക​ണം.
 
Loading...
COMMENTS