Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലാഭം...

ലാഭം സ്വകാര്യവത്കരിക്കുകയും നഷ്ടം സാമൂഹ്യവത്കരിക്കുകയും ചെയ്യുന്ന സമീപനം മാറണം -മുഖ്യമന്ത്രി

text_fields
bookmark_border
ലാഭം സ്വകാര്യവത്കരിക്കുകയും നഷ്ടം സാമൂഹ്യവത്കരിക്കുകയും ചെയ്യുന്ന സമീപനം മാറണം -മുഖ്യമന്ത്രി
cancel

നെടുമ്പാശ്ശേരി: ലാഭം സ്വകാര്യവത്കരിക്കുകയും നഷ്ടം സാമൂഹ്യവത്കരിക്കുകയും ചെയ്യുന്ന സമീപനം മാറിയേ പറ്റൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനലിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വികസനമെന്നത് സര്‍ക്കാര്‍ നിര്‍വഹിക്കേണ്ട ഒന്നാണെന്ന കാഴ്ചപ്പാട് മാറി തുടങ്ങിയിട്ടുണ്ട്. 

പൊതുജനപങ്കാളിത്തത്തോടെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പദ്ധതികള്‍ നടപ്പാക്കിയാല്‍ വന്‍ വിജയമാകുമെന്നതിന്‍െറ ഉത്തമദൃഷ്ടാന്തമാണ് സിയാല്‍. ഇത്തരം പദ്ധതികളുടെ തലപ്പത്തിരിക്കുന്നവര്‍ അര്‍പ്പണബോധവും കാര്യശേഷിയുമുള്ളവരും അഴിമതിരഹിതരുമാകണം. എങ്കില്‍ മാത്രമേ പദ്ധതി വിജയകരമാകുകയുള്ളൂ. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. ഇതുകൊണ്ടാണ് സര്‍വിസില്‍നിന്ന് വിരമിച്ചിട്ടും വി.ജെ. കുര്യന് സിയാല്‍ എം.ഡി. സ്ഥാനം അഞ്ചുവര്‍ഷത്തേക്ക് നീട്ടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട് പുതിയൊരു വിമാനത്താവളം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് യോഗ്യമായ സ്ഥലം ഏതെന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ വിശദമായ പഠനം നടന്നുവരുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളം ആറ് മാസത്തിനകം യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ടെര്‍മിനലിലേക്ക് യാത്രക്കാരുമായി ആദ്യമത്തെിയ ജെറ്റ് എയര്‍വേസിന്‍െറ മസ്കത്ത് വിമാനത്തെ ജലാഭിഷേകം നടത്തിയാണ് സ്വീകരിച്ചത്. വിമാനത്തില്‍നിന്ന് ആദ്യം ടെര്‍മിനലില്‍ പ്രവേശിച്ച യാത്രക്കാര്‍ക്ക് മുഖ്യമന്ത്രി സമ്മാനക്കിറ്റുകളും നല്‍കി.

ധനമന്ത്രി ഡോ.തോമസ് ഐസക് അധ്യക്ഷത വഹിച്ചു.  മന്ത്രിമാരായ മാത്യു.ടി. തോമസ്, വി.എസ്. സുനില്‍കുമാര്‍, എം.എല്‍.എമാരായ അന്‍വര്‍സാദത്ത്, റോജി.എം.ജോണ്‍, വി.ഡി. സതീശന്‍, ഹൈബി ഈഡന്‍, കെ.വി. തോമസ് എം.പി, മുന്‍ രാജ്യസഭാംഗം പി. രാജീവ്, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, അങ്കമാലി നഗരസഭാധ്യക്ഷ എം.എ. ഗ്രേസി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ മിനിഎല്‍ദോ, അല്‍ഫോന്‍സാ വര്‍ഗീസ്, എം.പി.ലോനപ്പന്‍, കൗണ്‍സിലര്‍ ടി.വൈ. ഏലിയാസ്, സിയാല്‍ ഡയറക്ടര്‍മാരായ എം.എ. യൂസുഫലി, സി.വി. ജേക്കബ്, കെ.റോയ്പോള്‍, എ.കെ. രമണി,  ഇ.എം. ബാബു, മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായ എ.എം. ഷബീര്‍, എ.സി.കെ.നായര്‍ എന്നിവര്‍ സംസാരിച്ചു. സൗരോര്‍ജ ഉല്‍പാദന ശേഷി വര്‍ധിപ്പിച്ചതിന്‍െറയും നാലുവരി പാത, മേല്‍പാലം എന്നിവയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

Show Full Article
TAGS:pinarayi vijayan 
Next Story