Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി. മുരളീധരനെ...

വി. മുരളീധരനെ ക്ഷണിച്ചു, വിഡിയോ ​കോൺഫറൻസിൻെറ ലിങ്കും അയച്ചു -മുഖ്യമന്ത്രി​

text_fields
bookmark_border
muraleedharan-pinarayi
cancel

തിരുവനന്തപുരം: എം.പിമാരും എം.എൽ.എമാരുമായി നടത്തിയ വിഡിയോ ​കോൺഫറൻസിൽ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ ക്ഷണിച്ചില്ലെന്ന ആരോപണത്തിന്​ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തെ ക്ഷണിക്കുകയും വിഡിയോ കോൺഫറസ​ി​​െൻറ ലിങ്ക്​ അദ്ദേഹത്തി​​െൻറ പ്രൈവറ്റ്​ സെക്രട്ടറിക്ക്​ അയ​ക്കുകയു​ം ചെയ്​തിരുന്നു. 

മുഴുവൻ സമയവും കോൺഫറൻസിൽ പ​െങ്കടുക്കാൻ കഴിയില്ലെന്നും ഇടക്ക്​​ പോകുമെന്നുമാണ്​ അദ്ദേഹത്തി​​െൻറ ഒാഫിസ്​ അറിയിച്ചത്​. വിഡിയോ കോണ്‍ഫറന്‍സില്‍ അ​േദ്ദഹത്തി‍​െൻറ ഓഫിസില്‍നിന്ന് കണക്‌റ്റ് ചെയ്​തതും ദൃശ്യമായിരുന്നു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ കാര്യം പറയുന്നവർ ഇപ്പോഴും അത് തുടരുകയാണ്​. 

കേന്ദ്രം അയച്ച സർക്കുലറും വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവർ ഒപ്പ് ​െവക്കുന്ന സത്യവാങ്മൂലവും ഇത്തരക്കാർ വായിക്കണം. പെയ്​ഡ്​ ക്വാറൻറീന്​ കേന്ദ്ര നിർദേശമുണ്ടെന്ന് പറഞ്ഞ് പ്രവാസികളെ കബളിപ്പിക്കുന്നുവെന്ന് വി. മുരളീധരൻ പറഞ്ഞതായി ശ്രദ്ധയിൽപെട്ടു. 

പ്രത്യേക വിമാനത്തിൽ കൃത്യമായ പരിശോധനയില്ലാതെയാണ്​ പ്രവാസികളെ  തിരിച്ചെത്തിച്ചത്​. ഇതോടെയാണ്​ വിദേശത്ത്​ നിന്ന്​ മടങ്ങിയെത്തുന്ന എല്ലാവരെയും ഏഴ്​ ദിവസം സർക്കാർ ക്വാറൻറീനിലാക്കാൻ തീരുമാനിച്ചത്​. പരിശോധനയില്ലാതെ ആളുകളെത്തുന്നുവെന്നത്​ ആര് നൽകിയ വിവരമെന്ന് പലരും ആക്ഷേപിച്ചു. എന്നാൽ, വിമാനം വന്നതി​​െൻറ പിറ്റേ ദിവസം ഇതിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. 

കേരളത്തിലെ ഹോം ക്വാറൻറീൻ വിജയമാണോ പരാജയമാണോയെന്ന്​ ജനങ്ങൾക്ക്​ അറിയാം. കേരളം പ്രവാസികൾക്ക് ഏഴ് ദിവസത്തെ മാത്രം സർക്കാർ ക്വാറൻറീനാണ്​ നിർ​ദേശിച്ചത്​. അന്നതിനെ കേന്ദ്രം എതിർത്തു. ഇപ്പോൾ അതേ നിലപാട് കേന്ദ്രം കൈക്കൊണ്ടില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. 

കേരളം ​െഎ.സി.എം.ആർ നിർദേശങ്ങൾ പാലി​ക്കുന്നില്ലെന്ന വി. മുരളീധര​​െൻറ പരാമർശത്തെക്കുറിച്ചുള്ള മാധ്യമ​പ്രവർത്തകരുടെ ചോദ്യത്തിന്​ ‘എന്തിനാണ്​ അ​ദ്ദേഹത്തെ ഇങ്ങനെ വിഷമത്തിലാക്കുന്ന’തെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsV MuraleedharancovidPinarayi VijayanPinarayi Vijayan
News Summary - pinarayi vijayan says that v muraleedara was invited
Next Story