Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടിയെടുക്കാതെ...

കൊടിയെടുക്കാതെ കോൺഗ്രസ്​ സംഘ്​പരിവാറുമായി സഹകരിക്ക​ുന്നു​-​ പിണറായി

text_fields
bookmark_border
കൊടിയെടുക്കാതെ കോൺഗ്രസ്​ സംഘ്​പരിവാറുമായി സഹകരിക്ക​ുന്നു​-​ പിണറായി
cancel

കോഴിക്കോട്​: കൊടിയെടുക്കാതെ സംഘപരിവാറുമായി സഹകരിക്കാമെന്നാണ്​ ശബരിമല വിഷയത്തിലെ കോൺഗ്രസി​​​​​​െൻറ നിലപാടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്​ ഡി.വൈ.എഫ്​.​െഎ സംസ്ഥാന സമ്മേളനം ഉദ്​ഘാടനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺ​ഗ്രസി​​​​​​െൻറ പല നേതാക്കളും ബി.ജെ.പിയി​ലെത്തിയെന്നും പിണറായി കുറ്റപ്പെടുത്തി.

ശബരിമല സ്​ത്രീപ്രവേശനവുമായി ബന്ധപ്പെട്ട്​ കേസ്​ നടക്കു​േമ്പാൾ ഇതിനെ അനുകൂലിച്ചവരാണ്​ ആർ.എസ്​.എസും ബി.ജെ.പിയും കോൺഗ്രസും. വിധി വന്നപ്പോഴും ഇവർ ഇതിനെ സ്വാഗതം ചെയ്​തു. ചരിത്രവിധിയാണ്​ ഇതെന്നായിരുന്നു കോൺഗ്രസി​​​​​​െൻറ പ്രതികരണം. പിന്നീട്​ കേരളത്തി​​​​​​െൻറ മതനിരപേക്ഷതയെ തകർക്കാനായാണ്​ ഇവർ വിധിയെ എതിർത്ത്​ രംഗത്തെത്തിയതെന്നും പിണറായി പറഞ്ഞു.

പാർലമ​​​​​െൻറിൽ വായ്​ തുറക്കാത്ത പ്രധാനമന്ത്രിയാണ്​ ഇപ്പോഴുള്ളത്​. പാർലമ​​​​​െൻറിൽ സർക്കാറിനെതിരായ പല പ്രശ്​നങ്ങളും ഉന്നയിക്കു​േമ്പാൾ അതിനൊന്നും മറുപടി നൽകാൻ നരേന്ദ്ര മോദി തയാറാവുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

ഫാസിസമാണ്​ ആർ.എസ്​.എസ്​ നടപ്പിലാക്കാൻ ശ്രമിക്കുന്നത്​. പാർലമ​​​​​െൻറ്​ ജനാധിപത്യത്തോട്​ ആർ.എസ്​.എസിന്​ പുച്​ഛമാണ്​. ഇവരുടെ ഇൗ മനോഭാവമാണ്​ മോദി സർക്കാറിലുടെ പുറത്ത്​ വരുന്നത്​. സുപ്രീംകോടതിയെ പോലും നിരാകരിച്ചാണ്​ രാമക്ഷേത്ര വിഷയത്തിൽ ബി.ജെ.പി നേതാക്കൾ പ്രസ്​താവന നടത്തുന്നത്​. സി.ബി.​െഎ, തെരഞ്ഞെടുപ്പ്​ കമീഷൻ തുടങ്ങിയ ഭരണഘടന സ്ഥാപനങ്ങൾ പിടിച്ചെടുക്കാനാണ്​ കേന്ദ്രസർക്കാർ ശ്രമം. റഫാൽ ഇട​പാടിൽ വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്നതിനായാണ്​ സി.ബി.​െഎ ഡയറക്​ടറെ കേന്ദ്രസർക്കാർ മാറ്റിയത്​. സി.ബി.​െഎയുടെ വിശ്വാസ്യത തകർക്കുന്ന നടപടികളാണ്​ കേന്ദ്രസർക്കാറിൽ നിന്ന്​ ഉണ്ടാവുന്നതെന്നും പിണറായി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIkerala newsmalayalam newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi vijayan calicut speech-Kerala news
Next Story