You are here

ഇന്ധനക്കൊള്ളക്കെതിരെ കാർ കെട്ടിവലിച്ച്​ മധുരിമ 

22:35 PM
29/06/2020
പെട്രോൾ ഡീസൽ വില വർധിപ്പിച്ചതിനെതിരെ കാർ കെട്ടിവലിച്ച്​ ​ പ്രതിഷേധിക്കുന്ന ഷിഹാബുദ്ദീൻ മധുരിമ

കൊല്ലം: കോവിഡ്​ കാലത്ത്​ ജനങ്ങളുടെ നടുവൊടിക്കുന്ന ഇന്ധനക്കൊള്ളക്കെതിരെ വേറിട്ട പ്രതിഷേധവുമായി സാമൂഹ്യ പ്രവർത്തകൻ. തുടർച്ചയായ മൂന്നാഴ്​ച പെട്രോൾ ഡീസൽ വില വർധിപ്പിച്ചതിനെതിരെ കാർ കെട്ടിവലിച്ചാണ്​ ഷിഹാബുദ്ദീൻ മധുരിമ സമരം നടത്തിയത്.

രാവിലെ 11 മണിക്ക് കൊല്ലം പി.ഡബ്ല്യു.ഡി റസ്​റ്റ്​ ഹൗസിന് മുന്നിൽ നിന്ന് ഹെഡ് പോസ്​റ്റ്​ ഓഫിസിലേക്ക് വാഹനം കെട്ടി വലിച്ചായിരുന്നു പ്രതിഷേധം. ചിന്നക്കട ഹെഡ് പോസ്റ്റോഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. 

സാമൂഹികപ്രവർത്തകരായ സന്തോഷ് ഗംഗാധരൻ, എ.ജെ. നിസാറുദ്ദീൻ, സ്റ്റാലിൻ പ്രകാശ്, ഗണേഷ് നീണ്ടകര തുടങ്ങിയവർ സംസാരിച്ചു.

Loading...
COMMENTS