Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എസ്​.എഫ്​ നേതാവിനെ...

എം.എസ്​.എഫ്​ നേതാവിനെ അറസ്​റ്റ് ചെയ്യിക്കാൻ ലീഗ്​ നേതാക്കൾ ഇടപെ​െട്ടന്ന്​ ഹൈദരലി തങ്ങൾക്ക്​ പരാതി

text_fields
bookmark_border
എം.എസ്​.എഫ്​ നേതാവിനെ അറസ്​റ്റ് ചെയ്യിക്കാൻ ലീഗ്​ നേതാക്കൾ ഇടപെ​െട്ടന്ന്​ ഹൈദരലി തങ്ങൾക്ക്​ പരാതി
cancel

കോ​ഴി​​ക്കാ​ട്​:  കോ​വി​ഡി‍​െൻറ പേ​രി​ല്‍ ഫ​ണ്ട് സ്വ​രൂ​പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് എം.​എ​സ്.​എ​ഫ് കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ആ​സി​ഫ് ക​ലാ​മി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത സം​ഭ​വ​ത്തി​ന്​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്​ മു​സ്​​ലിം ലീ​ഗി​​െൻറ ജി​ല്ല ക​മ്മി​റ്റി​യി​ലു​ള്ള ര​ണ്ട്​ നേ​താ​ക്ക​ളും മ​ണ്ഡ​ലം  ക​മ്മി​റ്റി​ പ്ര​സി​ഡ​ൻ​റു​മാ​ണെ​ന്ന്​  കു​റ്റ​പ്പെ​ടു​ത്തി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹൈ​ദ​ര​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ​ക്ക്​ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി. ആ​സി​ഫ്​ ക​ലാ​മി​​െൻറ പി​താ​വ്​ അ​ബ്​​ദു​ൽ ക​ലാ​മും മാ​താ​വ്  സാ​ബി​റ ക​ലാ​മു​മാ​ണ്​ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മു​ള്ള ക​ത്ത്​ പാ​ണ​ക്കാ​േ​ട്ട​ക്ക്​ നേ​രി​ട്ട്​ അ​യ​ച്ച​ത്.


ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​യി​രു​ന്നു അ​റ​സ്​​റ്റ്. ആ​സി​ഫ്​ ക​ലാ​മി​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ സി.​പി.​എ​മ്മി​​െൻറ ജി​ല്ല നേ​തൃ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​സ്​​ലിം ലീ​ഗി​ലെ മൂ​ന്ന്​ നേ​താ​ക്ക​ൾ പ്ര​വ​ർ​ത്തി​ച്ച​താ​യി ജൂ​ലൈ മൂ​ന്നി​ന്​ അ​യ​ച്ച  ക​ത്തി​ൽ പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​ൽ​നി​ന്ന്​ നേ​രി​ട്ടു​ള്ള നി​ർ​ദേ​ശ പ്ര​കാ​രം പൊ​ലീ​സ്​ ആ​സി​ഫ്​ ക​ലാ​മി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​  തീ​ര​ദേ​ശ​ത്ത് ഭ​ക്ഷ​ണ​കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​ൻ നേ​ത​ൃ​ത്വം ന​ൽ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​സി​ഫ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ  37ാം വാ​ര്‍ഡി​ലെ ആ​ര്‍.​ആ​ര്‍.​ടി അം​ഗം​കൂ​ടി​യാ​യ ആ​സി​ഫി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്​ വി​വാ​ദ​മാ​യി​രു​ന്നു. എം.​കെ. മു​നീ​ർ,  കെ.​എം. ഷാ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പാ​ര്‍ട്ടി​യു​ടെ അ​റി​വോ​ടെ​യാ​ണ് ആ​സി​ഫ് ഫ​ണ്ട് സ്വ​രൂ​പി​ച്ച് തീ​ര​ദേ​ശ​ത്ത് ഭ​ക്ഷ​ണ​കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​തെ​ന്നാ​ണ് ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വം അ​റി​യി​ച്ചി​രു​ന്ന​ത്.

ഇൗ ​വി​ഷ​യ​ത്തി​ലാ​ണ്​ കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ്​ പ്ര​സി​ഡ​ൻ​റും ജി​ല്ല ക​മ്മി​റ്റി​യി​ലെ ര​ണ്ട്​ നേ​താ​ക്ക​ളും ചേ​ർ​ന്നാ​ണ്​ ആ​സി​ഫി​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​തെ​ന്ന ആ​രോ​പ​ണ​വ​ു​മാ​യി ആ​സി​ഫി​​െൻറ മാ​താ​പി​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഫെ​​ബ്രു​വ​രി മു​ത​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguemsfhyderali shihab thangal
News Summary - petition to hyderali thangal against Muslim League leaders-kerala news
Next Story