You are here

പീ​ച്ചി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ  ഇ​നി ഫ​ല​വൃ​ക്ഷ​ങ്ങ​ളും വി​ള​യും

08:10 AM
21/06/2020
peechi.jpg
പീ​ച്ചി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി കാ​ക്കി​നി​ക്കാ​ട് ഊ​രു​മൂ​പ്പ​ന് ആ​ദ്യം ഫ​ല​വൃ​ക്ഷം പീ​ച്ചി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​ൻ. രാ​ജേ​ഷ് കൈ​മാ​റു​ന്നു
മ​ണ്ണു​ത്തി: പീ​ച്ചി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ ഇ​നി ഫ​ല​വൃ​ക്ഷ​ങ്ങ​ളും വി​ള​യും. വ​ന​മ​ഹോ​ത്സ​വ​ത്തി​​െൻറ ഭാ​ഗ​മാ​യി പീ​ച്ചി-​വാ​ഴാ​നി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ വാ​ഴാ​നി സെ​ക്​​ഷ​ൻ പ​രി​ധി​യി​ൽ കാ​ക്കി​നി​ക്കാ​ട് ആ​ദി​വാ​സി ഇ​ക്കോ ഡെ​വ​ല​പ്മ​െൻറ് ക​മ്മി​റ്റി (ഇ.​ഡി.​സി) മു​ഖേ​ന​യാ​ണ് ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്. സീ​ത​പ​ഴം, ചാ​മ്പ, നെ​ല്ലി, പേ​ര, പ്ലാ​വ് മു​ത​ലാ​യ ആ​യി​രം ഫ​ല​വൃ​ക്ഷ​ങ്ങ​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്. പ​ക്ഷി-​മൃ​ഗാ​ദി​ക​ൾ​ക്ക് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ ത​ന്നെ മ​തി​യാ​വോ​ളം പ​ഴ​ങ്ങ​ളും മ​റ്റും ല​ഭ്യ​മാ​ക്കി ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും ഉ​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം ഇ​ല്ലാ​താ​ക്കു​ന്ന​തി​നൊ​പ്പം ഈ ​കൊ​റോ​ണ കാ​ല​ത്ത് തൊ​ഴി​ലി​ൽ ഇ​ല്ലാ​ത്ത ആ​ദി​വാ​സി​ക​ളാ​യ ഇ.​ഡി.​സി അം​ഗ​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കാ​ക്കി​നി​ക്കാ​ട് കോ​ള​നി​യി​ൽ ഊ​രു​മൂ​പ്പ​ൻ അ​നി​ലി​ന് ആ​ദ്യ​ഫ​ല​വൃ​ക്ഷം കൈ​മാ​റി​യും ന​ട്ടും പീ​ച്ചി വ​ന്യ​ജീ​വി സ​ങ്കേ​തം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​ൻ. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എം.​എ അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
വാ​ഴാ​നി സെ​ക്​​ഷ​ൻ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ വി.​ആ​ർ. സു​നി​ൽ​കു​മാ​ർ, ഇ.​ഡി.​സി ചെ​യ​ർ​മാ​ൻ, രാ​മ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി സി.​ടി. ബി​നോ​യി, ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ​മാ​രാ​യ സി.​എ​ൽ. സാ​ജു, സി.​വി. സ​തീ​ഷ്, വാ​ച്ച​ർ​മാ​രാ​യ, എം.​എ. മ​ത്താ​യി, യു.​വി. ഉ​ല​ഹ​ന്നാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Loading...
COMMENTS