Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിത കമീഷൻ നോട്ടീസ്​...

വനിത കമീഷൻ നോട്ടീസ്​ റദ്ദാക്കാൻ നൽകിയ ഹരജി പി.സി. ജോർജ്​ പിൻവലിച്ചു

text_fields
bookmark_border
വനിത കമീഷൻ നോട്ടീസ്​ റദ്ദാക്കാൻ നൽകിയ ഹരജി  പി.സി. ജോർജ്​ പിൻവലിച്ചു
cancel

കൊച്ചി: കന്യാസ്​ത്രീകൾക്കെതിരായ പരാമർശത്തി​​​​െൻറ പേരിൽ ദേശീയ വനിത കമീഷൻ മുമ്പാകെ ഹാജരാകണമെന്ന ആവശ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ പി.സി. ജോർജ്​ എം.എൽ.എ ഹൈകോടതിയിൽ ഹരജി നൽകി പിൻവലിച്ചു.

ബിഷപ്പി​​​​െൻറ പീഡനത്തിനിരയായ കന്യാസ്​ത്രീക്കും സമരം നടത്തുന്ന കന്യാസ്​ത്രീകൾക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെതുടർന്നാണ്​​ സെപ്​റ്റംബർ 20ന്​ ഡൽഹിയിലെ കമീഷൻ ആസ്​ഥാനത്ത്​ ഹാജരായി വിശദീകരണം നൽകാൻ ദേശീയ വനിത കമീഷൻ നോട്ടീസ്​ അയച്ചത്​. എന്നാൽ, ​വിശദീകരണം തേടാതെ നേരിട്ട്​ ഹാജരാകാൻ നൽകിയ നോട്ടീസ്​ നിലനിൽക്കുന്നതല്ലെന്നും റദ്ദാക്കണമെന്നും കാണിച്ചാണ്​ ജോർജ്​ കോടതിയെ സമീപിച്ചത്​.

ചൊവ്വാഴ്​ച ക്രിമിനൽ വകുപ്പ്​ ചേർത്ത്​ സമാനഹരജി നൽകിയെങ്കിലും നിലനിൽക്കില്ലെന്ന്​ കോടതി സൂചിപ്പിച്ചതോടെ പിൻവലിച്ചിരുന്നു. തുടർന്ന്​ ബുധനാഴ്​ച റിട്ട്​ ഹരജി നൽകി. അനാവശ്യമായി തനിക്കെതിരെ പുറപ്പെടുവിച്ച നോട്ടീസ്​ റദ്ദാക്കണം, നേരിട്ട്​ ഹാജരാകണമെന്ന നിർദേശം ഒഴിവാക്കണം, കേരളത്തിൽ ക്യാമ്പ്​ സിറ്റിങ്​​ നടത്തി ത​​​​​െൻറ വിശദീകരണം കേൾക്കാൻ ഉത്തരവിടണം തുടങ്ങിയ ആവശ്യങ്ങളാണ്​ ഹരജിയിൽ ഉന്നയിച്ചിരുന്നത്​. തനിക്ക്​ നോട്​സ്​ ലഭിച്ചത്​ സെപ്​റ്റംബർ 17ന്​ മാത്രമാണ്​.

അതിനാൽ, 20ന്​ കമീഷൻ മുമ്പാകെ എത്തിച്ചേരാൻ അസൗകര്യമുണ്ട്​. അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്ന നോട്ടീസ്​ നിലനിൽക്കില്ലെന്നും ഹരജിക്കാരൻ വാദിച്ചു. എന്നാൽ, നോട്ടീസിലെ നിർദേശപ്രകാരം വനിത കമീഷൻ മുമ്പാകെ ഹാജരായി വിശദീകരണം നൽകിയശേഷം ഹരജി പരിഗണിക്കാമെന്ന നിലപാടാണ്​ കോടതി സ്വീകരിച്ചത്​. തുടർന്ന്​ ബുധനാഴ്​ച സമർപ്പിച്ച ഹരജിയും ജോർജ്​ പിൻവലിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgekerala newsmalayalam newsNun Protest
News Summary - PC George Plea Highcourt-Kerala News
Next Story