Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മുമായും...

സി.പി.എമ്മുമായും ബി.ജെ.പിയുമായും കൂട്ടുകെട്ടിനില്ല; യു.ഡി.എഫിനൊപ്പം പ്രവർത്തിക്കും​ -പി.സി. ജോർജ്​

text_fields
bookmark_border
സി.പി.എമ്മുമായും ബി.ജെ.പിയുമായും കൂട്ടുകെട്ടിനില്ല; യു.ഡി.എഫിനൊപ്പം പ്രവർത്തിക്കും​ -പി.സി. ജോർജ്​
cancel

കോട്ടയം: യു.ഡി.എഫിനൊപ്പം ചേർന്ന്​ പ്രവർത്തിക്കുമെന്ന്​ ജനപക്ഷം ചെയർമാൻ പി.സി. ജോർജ്​. മുന്നണി പ്രവേശനചർച് ചകൾക്കായി ഒമ്പതംഗ കമ്മിറ്റിയെ നിയോഗിച്ചതായും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് അന്തിമ തീരുമാനമുണ്ടാകും. ഒരു പാർട്ടിയിലും ലയിക്കില്ല. സി.പി.എമ്മുമായും ബി.ജെ.പിയുമായും കൂട്ടുകെട്ടിനില്ലെന്നും സംസ്​ഥാന കമ്മിറ്റി യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

അടുത്തിടെ, ബി.ജെ.പിക്കൊപ്പം സഹകരിച്ചുപ്രവർത്തിക്കുമെന്ന്​ ജോർജ്​ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പാർട്ടിയിൽനിന്ന്​ വൻ എതിർപ്പാണ്​ ഉയർന്നത്​. നേര​േത്ത യു.ഡി.എഫിൽ ചേക്കേറാൻ ശ്രമിച്ചെങ്കിലും നേതൃത്വം താൽ​പര്യം കാട്ടിയില്ല. സോണിയ ഗാന്ധി​െയ കാണാൻ ശ്രമിച്ചെങ്കിലും സംസ്​ഥാനത്തെ കോൺഗ്രസ്​ നേതാക്കളുടെ എതിർപ്പുമൂലം അവർ അനുമതി നൽകിയിരുന്നില്ല. യൂത്ത്​ ലീഗും യൂത്ത്​ഫ്രണ്ട്​ എമ്മും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്​തു. ഇതിനിടെയാണ്​ യു.ഡി.എഫ്​ പ്രവേശനതാൽ​പര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFpc georgekerala newsmalayalam newsJanapaksham
News Summary - pc george like to join UDF- kerala news
Next Story