You are here

വീടുകയറി ആക്രമണം; പ്രതികളെ പിടിക്കാൻ ശ്രമിച്ച പൊലീസുകാരന്​ വെ​ട്ടേറ്റു

  • പ്രതികൾ പൊലീസിനെ വെട്ടിച്ചുകടന്നു

12:35 PM
02/08/2020
stabb.jpg

തിരുവല്ല: വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികളെ പിടിക്കാൻപോയ പൊലീസുകാർക്കുനേരെ ആക്രമണം. ഒരു പൊലീസുകാരന് വെട്ടേറ്റു. 
പ്രതികൾ പൊലീസിനെ വെട്ടിച്ചുകടന്നു. തിരുവല്ല സ്​റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സന്തോഷിനാണ് പരിക്കേറ്റത്. 

കവിയൂർ കണിയാമ്പാറയിൽ കഴിഞ്ഞദിവസം വീടുകയറി നടത്തിയ ആക്രമണക്കേസിലെ പ്രതികളായ ലിജിൻ, ബിജിത് എന്നിവരാണ് പൊലീസിനെ ആക്രമിച്ച ശേഷം കടന്നത്. വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെ കണിയാമ്പാറ ജങ്​ഷന് സമീപമായിരുന്നു സംഭവം. 

വീടുകയറി നടത്തിയ ആക്രമണ കേസിലെ പ്രതികളായ ഇവർ കവിയൂർ പ്രദേശത്ത് സ്കോർപ്പിയോയിൽ കറങ്ങുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഇവരെ പിടികൂടാനായി സന്തോഷ് അടങ്ങുന്ന മൂന്നംഗ പൊലീസ് സംഘം സ്വകാര്യ വാഹനത്തിൽ കവിയൂരിൽ എത്തുകയായിരുന്നു.

പ്രതികൾ സഞ്ചരിച്ച കാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് സംഘം വാഹനം കുറുകെയിട്ട് പിടികൂടാൻ ശ്രമിച്ചു. ഇതിനിടെ സ്കോർപ്പിയോയിൽ സൂക്ഷിച്ച വടിവാൾ എടുത്ത് ലിജിൻ പൊലീസുകാർക്കുനേരെ വിശുകയായിരുന്നു, ഇതിനിടെയാണ് പൊലീസുകാരന് വെട്ടേറ്റത്.

ശേഷം പ്രതികൾ രക്ഷപ്പെട്ടു. പരിക്കേറ്റ സന്തോഷിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Loading...
COMMENTS