You are here

കൂട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയ അഖിലിന്​ എസ്​.എസ്​.എൽ.സിക്ക്​ 60 ശതമാനം മാർക്ക്​

  • ഏഴു ​പരീക്ഷകൾ എഴുതിക്കഴിഞ്ഞപ്പോഴാണ് കൊലപാതകം

09:23 AM
01/07/2020

കൊടുമൺ: ലോക്ഡൗൺ കാലത്ത് കൂട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയ അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷ്-മിനി ദമ്പതികളുടെ മകൻ അഖിലിന്​ (16) എസ്.എസ്.എൽ.സിക്ക്​ 60 ശതമാനം മാർക്ക്.

പ്രതികളും വിജയിച്ചു. ഏഴു ​പരീക്ഷകൾ എഴുതിക്കഴിഞ്ഞപ്പോഴാണ് കൊലപാതകം. പിന്നീട് നടന്ന കണക്ക്, കെമിസ്ട്രി, ഫിസിക്സ് പരീക്ഷകൾ അഖിലിന് എഴുതാനായില്ല. കൈപ്പട്ടൂർ സ​െൻറ്​ ജോർജ് മൗണ്ട് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. 

പ്രതികൾ രണ്ടുപേരും വിജയിച്ചു. അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.എച്ച്.എസ് സ്കൂളിനു സമീപം കദളിവനം വീടിനോട് ചേർന്ന റബർ തോട്ടത്തിൽ ഏപ്രിൽ 21നായിരുന്നു സംഭവം. മുൻവൈരാഗ്യമാണ് കൊലക്ക് കാരണമായത്.

സംഭവസ്ഥലത്തെ വിജനമായ പറമ്പിൽവെച്ച് ഇരുവരും ചേർന്ന് ആദ്യം അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തിയ ശേഷം സമീപത്തുകിടന്ന മഴു ഉപയോഗിച്ച് കഴുത്തിനു വെട്ടി ക്കൊലപ്പെടുത്തുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Loading...
COMMENTS