You are here

പറവൂർ പീഡനം: പിതാവടക്കം അഞ്ച്​ പ്രതികൾക്ക്​ തടവ്​

  • പിതാവിന്​ ജീവപര്യന്തം, മൂന്ന്​ പ്രതികൾക്ക്​ 10 വർഷം വീതം തടവ്​ 

00:47 AM
30/06/2020

കൊ​ച്ചി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പ​റ​വൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പി​താ​വ​ട​ക്കം അ​ഞ്ച്​ പ്ര​തി​ക​ള്‍ക്ക് ത​ട​വ​ു​ശി​ക്ഷ. പെ​ണ്‍കു​ട്ടി​യു​ടെ പി​താ​വി​നെ​കൂ​ടാ​െ​ത മ​റ്റു​പ്ര​തി​ക​ളാ​യ ഇ​ട​പ്പ​ള്ളി പോ​ണേ​ക്ക​ര കു​മ്പ​ളം​പ​റ​മ്പ്​ റോ​ഡ്​ ശ​രീ​ഫ്​ മ​ൻ​സി​ലി​ൽ ഇ​സ്​​മാ​യി​ൽ (45), കൊ​ല്ലം പ​ത്ത​നാ​പു​രം വി​ള​ക്കു​ടി മ​ഞ്ഞ​ക്കാ​ല ശ്രീ​ശൈ​ലം വീ​ട്ടി​ൽ ബി​ജി​ത്ത്​ (35), അ​മ്പ​ല​പ്പു​ഴ പ​ത്താം പി​യൂ​സ്​ പ​ള്ളി​ക്ക്​ സ​മീ​പം തൈ​പ്പ​റ​മ്പ്​ വീ​ട്ടി​ൽ ജ​സ്​​പാ​ൽ (49), പ​ത്ത​നാ​പു​രം ക​ല​ഞ്ഞൂ​ർ ക​ര ജാ​സ്​​മി​ൻ മ​ൻ​സി​ലി​ൽ നൗ​ഷാ​ദ്​ (48) എ​ന്നി​വ​രെ​യാ​ണ്​ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ ജ​ഡ്​​ജി മോ​ഹ​ന​കൃ​ഷ്​​ണ​ൻ ശി​ക്ഷി​ച്ച​ത്. 

ഒ​ന്നാം പ്ര​തി​യാ​യ പി​താ​വി​ന്​ ജീ​വ​പ​ര്യ​ന്തം ത​ട​വും 50,000 രൂ​പ പി​ഴ​യു​മാ​ണ്​ ശി​ക്ഷ. ഇ​തി​നൊ​പ്പം മ​റ്റു​ര​ണ്ട്​ വ​കു​പ്പി​ൽ 12 വ​ർ​ഷം ത​ട​വ്​ വി​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ശി​ക്ഷ ഒ​രു​മി​ച്ച്​ ജീ​വ​പ​ര്യ​ന്തം മാ​ത്രം അ​നു​ഭ​വി​ച്ചാ​ൽ മ​തി. ര​ണ്ടാം പ്ര​തി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​നെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ വെ​റു​തെ​വി​ട്ടു.

മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ പ്ര​തി​ക​ളെ 10 വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 50,000 രൂ​പ പി​ഴ​ക്കു​മാ​ണ്​ ശി​ക്ഷി​ച്ച​ത്. മൂ​ന്നു​പേ​രെ​യും 17 വ​ർ​ഷം ത​ട​വി​ന്​ ശി​ക്ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ശി​ക്ഷ ഒ​രു​മി​ച്ച്​ 10 വ​ർ​ഷം അ​നു​ഭ​വി​ച്ചാ​ൽ മ​തി. ആ​റാം പ്ര​തി നൗ​ഷാ​ദി​ന്​ ര​ണ്ടു​വ​ർ​ഷം ത​ട​വാ​ണ്​ ശി​ക്ഷ. 

2010 ന​വം​ബ​ർ 13നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. എ​യി​ഡ്​​സ്​ ബോ​ധ​വ​ത്​​ക​ര​ണ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ടെ​ലി​ഫി​ലി​മി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള റി​ഹേ​ഴ്​​സ​ൽ ക​ഴി​ഞ്ഞ്​ വ​രു​ന്ന​തി​നി​ടെ ആ​ല​പ്പു​ഴ​യി​ലെ ഹോം ​സ്​​റ്റേ​യി​ൽ​ പി​താ​വും മ​റ്റു​പ്ര​തി​ക​ളും ചേ​ർ​ന്ന്​ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ കേ​സ്. പി​താ​വ്​ 15,000 രൂ​പ പ്ര​തി​ഫ​ലം വാ​ങ്ങി മ​ക​ളെ മ​റ്റു​ള്ള​വ​ർ​ക്ക്​ കാ​ഴ്​​ച​വെ​ച്ച​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​രു​ന്നു.

Loading...
COMMENTS