You are here

പമ്പ ത്രിവേണിയിലെ മണല്‍നീക്കം ഉടൻ പൂര്‍ത്തിയാകും

  • 73,000 ക്യുബിക് മീറ്റര്‍ മണല്‍, മാലിന്യമാണ് നീക്കം ചെയ്തത്

14:05 PM
28/07/2020
pamba-river

പത്തനംതിട്ട: രണ്ടുദിവസത്തിനകം പമ്പ ത്രിവേണിയിലെ മണല്‍, മാലിന്യം നീക്കംചെയ്യല്‍ പൂര്‍ത്തിയാകുമെന്ന് കലക്ടര്‍ പി.ബി. നൂഹ്. പമ്പാ ത്രിവേണിയില്‍ അടിഞ്ഞ മണല്‍, മാലിന്യം നീക്കം ചെയ്യുന്നതിനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍  പമ്പയില്‍ സന്ദര്‍ശനം നടത്തി വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍.

73,000 ക്യുബിക് മീറ്റര്‍ മണല്‍, മാലിന്യമാണ് നീക്കം ചെയ്തത്. 2000 ക്യുബിക് മീറ്റര്‍ കൂടി മാറ്റിയാല്‍ പണി പൂര്‍ത്തിയാകും. പമ്പ- ത്രിവേണിയിലെ 2.2 കിലോമീറ്റര്‍ വൃത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് കുളിക്കാനുള്ള സ്‌നാന സ്ഥലവും വൃത്തിയാക്കി. ഇനിയൊരു വെള്ളപ്പൊക്കമുണ്ടായാല്‍ ആഘാതം കുറയ്ക്കുന്നതിന് ഈ പ്രവര്‍ത്തനം സഹായിക്കും. 

പമ്പ ഉള്‍പ്പെടെ മൂന്ന് പ്രധാന നദികളിലെ 44 കടവുകളില്‍നിന്ന് മാലിന്യം നീക്കുന്നതിനുള്ള പ്രവര്‍ത്തനവും അവസാനഘട്ടത്തിലാണെന്നും കലക്ടര്‍ പറഞ്ഞു.
പമ്പയില്‍ 2018ലെ പ്രളയശേഷം പമ്പ ത്രിവേണി മുതല്‍ രണ്ടു കിലോമീറ്ററില്‍ അധികം സ്ഥലത്ത് അടിഞ്ഞുകൂടിയ മണല്‍, മാലിന്യം വെള്ളപ്പൊക്കം സൃഷ്​ടിക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ല ദുരന്തനിവാരണ വിഭാഗം നേരത്തേ കണ്ടെത്തിയിരുന്നു. 

ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഡിസാസ്​റ്റര്‍ മാനേജ്‌മ​െൻറ്​ നിയമം 2005 സെക്​ഷന്‍ 34 ഡി പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് കലക്ടര്‍ മണല്‍, മാലിന്യം നീക്കംചെയ്യല്‍ ആരംഭിച്ചത്. 

എസ്.ഡി.ആര്‍.എഫ് ഫണ്ട് ഉപയോഗിച്ച് മാറ്റുന്ന മണല്‍, മാലിന്യം ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള വനംവകുപ്പി​​െൻറ സ്ഥലത്തുതന്നെയാണ് നിക്ഷേപിക്കുന്നതും. 
തിരുവല്ല സബ് കലക്ടര്‍ ഡോ. വിനയ് ഗോയല്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബി. രാധാകൃഷ്ണന്‍, റാന്നി തഹസില്‍ദാര്‍ പി. ജോണ്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

Loading...
COMMENTS