പള്ളിക്കത്തോട് തോക്ക് നിർമാണം; ജയിൽ വാർഡനടക്കം രണ്ടുപേർകൂടി അറസ്റ്റിൽ
text_fieldsപള്ളിക്കത്തോട് (കോട്ടയം): തോക്കുകളും വെടിയുണ്ടകളും നിർമിച്ച് വിൽപന നടത്തിയ കേസിൽ ജയിൽ വാർഡനടക്കം രണ്ടുപേർകൂടി അറസ്റ്റിൽ. പീരുമേട് ജയിൽ വാർഡൻ പത്തനാട് മുണ്ടത്താനം മുള്ളുവയലിൽ സ്റ്റാൻലി എം. ജോൺസൺ (34), റാന്നി സ്വദേശി പുല്ലുപുറം ഭാഗത്ത് കടക്കേത്ത് വീട്ടിൽ ജേക്കബ് മാത്യു (52) എന്നിവരാണ് അറസ്റ്റിലായത്.
സ്റ്റാൻലിയുടെ വീട്ടിൽനിന്ന് റിവോൾവർ കണ്ടെടുത്തു. ജേക്കബ് മാത്യുവിെൻറ വീട്ടിൽനിന്ന് നാടൻ കുഴൽതോക്കും പൊലീസ് കണ്ടെടുത്തു. പിടിയിലായ സംഘത്തിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.
അതിനിെട, മാന്നാറിലെ വീട്ടിൽനിന്ന് തോക്ക് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ, വാങ്ങിയ ആളെ പിടികൂടാനായിട്ടില്ല. തോക്ക് കേസിൽ ബി.ജെ.പി പ്രവർത്തകനടക്കം 10 പേരാണ് പിടിയിലായത്.
പിടിയിലായവരിൽനിന്ന് ലഭിച്ച സൂചന അനുസരിച്ച് കൂടുതൽ സ്ഥലങ്ങളിലേക്ക് റെയ്ഡ് വ്യാപിപ്പിക്കാനാണ് പൊലീസിെൻറ തീരുമാനം. ഒന്നിലേറെ ജില്ലകളിൽനിന്ന് തോക്കുമായി നിരവധിപേർ പിടിയിലായത് കേസിെൻറ വ്യാപ്തി വർധിപ്പിച്ചിട്ടുണ്ട്. ചിലർ പൊലീസ് നിരീക്ഷണത്തിലാണെന്നാണ് സൂചന. തോക്ക് നിർമാണ സംഘത്തിന് വെടിമരുന്ന് നൽകിയ പള്ളിക്കത്തോട് സ്വദേശി തോമസ് മാത്യുവിെന (76) റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസമാണ് ഇയാൾ അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
