Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജലീലിനൊപ്പം വേദി...

ജലീലിനൊപ്പം വേദി പങ്കിട്ട പഞ്ചായത്ത് പ്രസിഡൻറിനെ ലീഗ് സസ്പെൻഡ് ചെയ്തു

text_fields
bookmark_border
ജലീലിനൊപ്പം വേദി പങ്കിട്ട പഞ്ചായത്ത് പ്രസിഡൻറിനെ ലീഗ് സസ്പെൻഡ് ചെയ്തു
cancel

മലപ്പുറം: പാർട്ടി നിർദേശം ലംഘിച്ച് മന്ത്രി ഡോ. കെ.ടി. ജലീലിനൊപ്പം പൊതുചടങ്ങിൽ പങ്കെടുത്ത പള്ളിക്കൽ ഗ്രാമപഞ്ച ായത്ത്‌ പ്രസിഡൻറ്​ പി. മിഥുനയെ മുസ്​ലിം ലീഗിൽനിന്ന് സസ്പെൻഡ്​ ചെയ്തു. പ്രസിഡൻറിനെ സസ്പെൻഡ് ചെയ്യണമെന്ന ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ശിപാർശയെത്തുടർന്ന് ജില്ല കമ്മിറ്റിയാണ് നടപടിയെടുത്തത്. ലീഗി​​​​െൻറ വിലക്ക് ലംഘിച്ച് ഉണ്യാൽപറമ്പ്-കോണത്തുമാട് കുടിവെള്ള പദ്ധതി ഉദ്ഘാടനച്ചടങ്ങിൽ കഴിഞ്ഞദിവസം മിഥുന മന്ത്രിക്കൊപ്പം പങ്കെടുത്തിരുന്നു.

പാർട്ടി വഴി ലഭിച്ച അധികാരസ്ഥാനങ്ങൾ ഒഴിയണമെന്നും പഞ്ചായത്ത് കമ്മിറ്റി ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.സി സംവരണമാണ് പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പദവി. 2015ൽ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡ​​​​െൻറന്ന ഖ്യാതിയോടെയാണ് 22കാരി മിഥുന അധികാരത്തിലേറിയത്. ബി.എഡ് വിദ്യാർഥിനിയായിരുന്നു അന്ന്. ഒന്നാം വാർഡായ കോഴിപ്പുറത്തു നിന്ന് 284 വോട്ടിനായിരുന്നു ജയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskt jaleelmalayalam newspallikkal panchayath
News Summary - pallikkal panchayath president expelled- kerala news
Next Story