You are here

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ ശനിയാഴ്‌ച ചോദ്യം ചെയ്യും

20:40 PM
12/02/2020

തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ പൊ​തു​മ​രാ​മ​ത്ത്‌ മ​ന്ത്രി​യും എം.​എ​ൽ.​എ​യു​മാ​യ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ൻ​സ്‌ ശ​നി​യാ​ഴ്‌​ച ചോ​ദ്യം ചെ​യ്യും. ഇ​തി​നാ​യി രാ​വി​ലെ 11ന്‌ ​തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര​യി​ലു​ള്ള സ്‌​പെ​ഷ​ൽ ഇ​ൻ​െ​വ​സ്‌​റ്റി​ഗേ​ഷ​ൻ യൂ​നി​റ്റ്‌ ഒ​ന്നി​ൽ ഹാ​ജ​രാ​കാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ.​എ​സ്‌.​പി ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‌ നോ​ട്ടീ​സ്‌ ന​ൽ​കി. ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം അ​ദ്ദേ​ഹ​ത്തെ കേ​സി​ൽ പ്ര​തി​ചേ​ർ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ വി​ജി​ല​ൻ​സ്​ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം. 

ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രെ അ​ന്വേ​ഷ​ണം ഉ​ൾ​പ്പെ​ടെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക്​  ക​ഴി​ഞ്ഞ​ദി​വ​സം ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ് ​ഖാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന എ​സ്‌.​പി വി​നോ​ദി​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​കും ചോ​ദ്യം ചെ​യ്യ​ൽ. ആ​വ​ശ്യ​മെ​ങ്കി​ൽ ഐ.​ജി എ​ച്ച്‌. വെ​ങ്കി​ടേ​ഷും ചോ​ദ്യം ചെ​യ്യും. തു​ട​ർ​ന്ന്‌ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടി​യാ​ലോ​ചി​ച്ചാ​കും കേ​സെ​ടു​ക്ക​ൽ, അ​റ​സ്‌​റ്റ്‌ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ പൊ​തു​മ​രാ​മ​ത്ത്​ മു​ൻ സെ​ക്ര​ട്ട​റി ടി.​ഒ. സൂ​ര​ജ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നാ​ണ്​ വി​ജി​ല​ൻ​സ്​ നി​ല​പാ​ട്.

ഇ​തി​നു​പു​റ​മെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​വും ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രെ നി​ല​വി​ലു​ണ്ട്. നോ​ട്ട് നി​രോ​ധ​ന കാ​ല​ത്ത്​ ലീ​ഗ്​ മു​ഖ​പ​ത്ര​ത്തി​​ന്‍റെ അ​ക്കൗ​ണ്ടി​ലൂ​ടെ ഇ​ബ്രാ​ഹിം​കു​ഞ്ഞ് 10 കോ​ടി രൂ​പ വെ​ളു​പ്പി​ച്ചെ​ന്ന്​ ആ​രോ​പി​ച്ചു​ള്ള ഹ​ര​ജി​ ഹൈ​കോ​ട​തി​യു​ടെ പരിഗണനയിലാണ്​.

Loading...
COMMENTS