Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാരിവട്ടം...

പാലാരിവട്ടം അഴിമതി​പോലൊന്ന്​ കേട്ടിട്ടില്ലെന്ന്​ ഹൈകോടതി

text_fields
bookmark_border
palarivattam-bridge
cancel

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിക്ക്​ സമാനമായ മറ്റൊന്ന്​ ഇതുവരെ കേട്ടിട്ടില്ലെന്ന് ഹൈകോടതി. അന്വേഷണം ഏത്​ ഘട്ടത്തിലാണെന്ന്​ വിജിലൻസിനോട്​ വിശദീകരണം തേടിയ ജസ്​റ്റിസ്​ സുനിൽ തോമസ്​ ടി.ഒ. സൂരജ്​ അടക്കം മൂന്ന്​ പ്രതികളുടെ ജാമ്യഹരജി വെള്ളിയാഴ്​ച പരിഗണിക്കാനായി മാറ്റി.

പൊതുമരാമത്ത്​ മുന്‍ സെക്രട്ടറിയായ നാ ലാം പ്രതി സൂരജിനെ കൂട​ാതെ, ഒന്നാം പ്രതിയും ആർ.ഡി.എസ് കമ്പനി ഉടമയുമായ സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോർപറേഷന്‍ മുന്‍ അസി. ജനറല്‍ മാനേജറുമായ എം.ടി. തങ്കച്ചന്‍ എന്നിവർ നൽകിയ ജാമ്യ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

ആഗസ്​റ്റ്​ 30 മുതല്‍ താൻ ജയിലിലാണെന്നും ഇടമലയാര്‍, പാതാളം അഴിമതിക്കേസുകളിലെ ആരോപണവിധേയർക്ക്​ പോലും ഇത്രയും കാലം ജയിലിൽ കഴിയേണ്ടി വന്നിട്ടില്ലെന്നുമായിരുന്നു സൂരജി​​െൻറ വാദം. ഈ ഘട്ടത്തിലാണ്​ പാലാരിവട്ടംപോലുള്ള ഒരു അഴിമതി ഇതിനുമുമ്പ്​ കണ്ടിട്ടില്ലെന്ന്​ കോടതി വാക്കാൽ നിരീക്ഷിച്ചത്​. സൂരജിനെതിരെ ഒട്ടനവധി പരാതികളും കേസുകളുമുള്ളതായും കോടതി ചൂണ്ടിക്കാട്ടി.

പരാതികളെല്ലാം തീര്‍പ്പായെന്നായിരുന്നു സൂരജിനുവേണ്ടി ഹാജരായ അഭിഭാഷക​​െൻറ മറുപടി. ചില രേഖകള്‍ ഹാജരാക്കാനുണ്ടെന്ന് സുമിത് ഗോയലി​​െൻറ അഭിഭാഷകന്‍ അറിയിച്ചപ്പോഴാണ്​ അന്വേഷണം എവിടെ വരെയായെന്ന്​ കോടതി വിജിലന്‍സിനോട് ആരാഞ്ഞത്​.

അന്വേഷണത്തി​​െൻറ ഭാഗമായി നിരവധി രേഖകള്‍ പിടിച്ചെടുത്തെന്നും സാക്ഷി മൊഴികൾ രേഖപ്പെടുത്തിയെന്നും വിജിലന്‍സ്​ സ്പെഷല്‍ ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു. കേസന്വേഷണം പുരോഗമിക്കുകയാണെന്നും ജാമ്യഹരജിക്ക് വിശദമായ മറുപടി നല്‍കുമെന്നും അറിയിച്ചതോടെ കേസ്​ പിന്നീട്​ പരിഗണിക്കാൻ മാറ്റുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsPalarivattom Bridge Case
News Summary - Palarivattom Bridge Case High Court -Kerala News
Next Story