You are here

പത്മ പുരസ്​കാരം: കേരളത്തിന്‍റെ നിർദേശം കേന്ദ്രം പൂർണമായി തള്ളി

23:08 PM
12/02/2020
padma-awards

തി​രു​വ​ന​ന്ത​പു​രം: പ​ത്മ പു​ര​സ്​​കാ​ര​ത്തി​ന്​ ഇ​ക്കൊ​ല്ലം സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രം പൂ​ർ​ണ​മാ​യി ത​ള്ളി. 56 പേ​രു​ടെ പ​ട്ടി​ക​യാ​ണ്​ സം​സ്​​ഥാ​നം അ​യ​ച്ച​ത്. ആ​രെ​യും പ​രി​ഗ​ണി​ച്ചി​ല്ല. എ​ന്നാ​ൽ, ഏ​താ​നും മ​ല​യാ​ളി​ക​ൾ​ക്ക്​ പ​ത്മ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു. 

പ​ത്മ​വി​ഭൂ​ഷ​നു​വേ​ണ്ടി എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ പേ​രാ​ണ്​ സം​സ്​​ഥാ​നം ശി​പാ​ർ​ശ ചെ​യ്​​ത​ത്.  പ​ത്മ​ഭൂ​ഷ​നു​വേ​ണ്ടി ക​ലാ​മ​ണ്ഡ​ലം ഗോ​പി, മ​മ്മൂ​ട്ടി, സു​ഗ​ത​കു​മാ​രി, മ​ട്ട​ന്നൂ​ർ ശ​ങ്ക​​ര​ൻ​കു​ട്ടി, റ​സൂ​ൽ പൂ​ക്കു​ട്ടി, ന​ട​ൻ മ​ധു, ശോ​ഭ​ന, പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും ശി​പാ​ർ​ശ ചെ​യ്​​തു.

പ​ത്മ​ശ്രീ​ക്കാ​യി സൂ​ര്യ​കൃ​ഷ്​​ണ​മൂ​ർ​ത്തി, കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ, ആ​ർ​ട്ടി​സ്​​റ്റ്​ ന​മ്പൂ​തി​രി, കെ.​പി.​എ.​സി. ല​ളി​ത, എം.​എ​ൻ. കാ​ര​ശ്ശേ​രി, ആ​ർ​ച്ച്​ ബി​ഷ​പ്​ സൂ​സ​പാ​ക്യം, ഡോ. ​വി.​പി. ഗം​ഗാ​ധ​ൻ, നെ​ടു​മു​ടി വേ​ണു, പി. ​ജ​യ​ച​ന്ദ്ര​ൻ, ​െഎ.​എം. വി​ജ​യ​ൻ, ബി​ഷ​പ്​ മാ​ത്യൂ അ​റ​യ്​​ക്ക​ൽ, എം.​കെ. സാ​നു അ​ട​ക്കം 47 പേ​രു​ടെ പേ​രു​ക​ളാ​ണ്​ ന​ൽ​കി​യ​ത്. ഇ​തി​ൽ ആ​ർ​ക്കും പു​ര​സ്​​കാ​രം ല​ഭി​ച്ചി​ല്ല.

അ​തേ​സ​മ​യം ശ്രീ ​എം, അ​ന്ത​രി​ച്ച നി​യ​മ​പ​ണ്ഡി​ത​ൻ പ്ര​ഫ.​എ​ൻ.​ആ​ർ. മാ​ധ​വ​മേ​നോ​ൻ എ​ന്നി​വ​ർ​ക്ക്​ പ​ത്മ​ഭൂ​ഷ​ണും എം.​കെ. കു​ഞ്ഞോ​ൾ, കെ.​എ​സ്. മ​ണി​ലാ​ൽ, എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, എം.​എ​സ്. പ​ങ്ക​ജാ​ക്ഷി എ​ന്നി​വ​ർ​ക്ക്​ പ​ത്മ​ശ്രീ​യും ന​ൽ​കാ​ൻ കേ​ന്ദ്രം തീ​രു​മാ​നി​ക്കു​ക​യും ചെ​യ്​​തു.

Loading...
COMMENTS