You are here

​ഡേറ്റ ബാങ്ക്: അപേക്ഷ സമര്‍പ്പിക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന്​ ആര്‍.ഡി.ഒ

  • ഇ​ടനിലക്കാ​ര്‍ക്കെ​തി​രെ ന​ട​പ​ടി​ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ​ 

11:44 AM
25/07/2020
ആ​ല​പ്പു​ഴ: നെ​ല്‍വ​യ​ല്‍ ത​ണ്ണീ​ര്‍ത്ത​ട സം​ര​ക്ഷ​ണ നി​യ​മം 2008-2018ഭേ​ദ​ഗ​തി പ്ര​കാ​രം ​േഡ​റ്റ ബാ​ങ്കി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​നോ ഭൂ​മി​യു​ടെ സ്വ​ഭാ​വ വ്യ​തി​യാ​നം വ​രു​ത്താ​നോ  അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​തി​ന് ഒ​രു ഏ​ജ​ന്‍സി​യെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന്  ആ​ര്‍.​ഡി.​ഒ അ​റി​യി​ച്ചു.  ഇ​ത്ത​ര​ക്കാ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ൻ  ത​ഹ​സി​ല്‍ദാ​ര്‍  (ഭൂ​രേ​ഖ) ചേ​ര്‍ത്ത​ല, അ​മ്പ​ല​പ്പു​ഴ,  കു​ട്ട​നാ​ട്, പ്രി​ന്‍സി​പ്പ​ല്‍ കൃ​ഷി ഓ​ഫി​സ​ര്‍ ,  വി​ല്ലേ​ജ് ഓ​ഫി​സ​ര്‍,  കൃ​ഷി ഓ​ഫി​സ​ര്‍ എ​ന്നി​വ​ര്‍ക്ക്  നി​ർ​ദേ​ശം  ന​ല്‍കി​യി​ട്ടു​ണ്ട്.  ഇ​ട​നി​ല​ക്കാ​ര്‍ ഇ​ല്ലാ​തെ നേ​രി​ട്ട് ഓ​ഫി​സി​ലെ​ത്തി​യാ​ണ്  ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കേ​ണ്ട​ത്. വി​ജ്ഞാ​പ​നം  ചെ​യ്യ​പ്പെ​ടാ​ത്ത (​േഡ​റ്റ ബാ​ങ്കി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി​യ ഭൂ​മി) പ​ര​മാ​വ​ധി 10  സ​െൻറ്​ (04.04 ആ​ർ​സ്) വി​സ്തൃ​തി​യു​ള്ള ഭൂ​മി​യി​ല്‍ വീ​ട് നി​ര്‍മാ​ണം 120  ച​തു​ര​ശ്ര മീ​റ്റ​ര്‍ ( 1200 ച​തു​ര​ശ്ര അ​ടി)  വി​സ്തീ​ര്‍ണ​മു​ള്ള വീ​ട്  നി​ര്‍മി​ക്കു​ന്ന​തി​നോ 05 സ​െൻറ്​ വ​സ്തു​വി​ല്‍ (02.02 ആ​ര്‍സ്) 40 ച​തു​ര​ശ്ര  മീ​റ്റ​ര്‍ (400 ച​തു​ര​ശ്ര അ​ടി) വാ​ണി​ജ്യ കെ​ട്ടി​ടം നി​ര്‍മി​ക്കു​ന്ന​തി​നോ കേ​ര​ള  നെ​ല്‍വ​യ​ല്‍ ത​ണ്ണീ​ര്‍ത്ത​ട സം​ര​ക്ഷ​ണ നി​യ​മം 2008 (2018 ലെ ​ഭേ​ദ​ഗ​തി) വ​കു​പ്പ് 27 എ  (2) ​പ്ര​കാ​ര​മു​ള്ള ഒ​രു അ​നു​മ​തി​യും ആ​വ​ശ്യ​മി​ല്ല.  എ​ന്നാ​ല്‍,  പാ​ര്‍പ്പി​ട​സ​മു​ച്ച​യ​ങ്ങ​ളോ ബ​ഹു​നി​ല ഫ്ലാ​റ്റു​ക​ളോ  ഉ​ള്‍പ്പെ​ടു​ന്ന​ത​ല്ല. ഒ​രി​ക്ക​ല്‍  മാ​ത്ര​മേ ഈ ​അ​നു​മ​തി ല​ഭി​ക്കൂ. ഈ ​കാ​ര്യ​ത്തി​ല്‍ 10 സ​െൻറി​ല്‍ അ​ധി​കം  ഭൂ​മി​യു​ള്ള​വ​ര്‍ക്കും 10 സ​െൻറ്​  വ​രെ വി​ല്ലേ​ജ് ഓ​ഫി​സ​റെ കൊ​ണ്ട് അ​ള​ന്നു  തി​രി​ച്ചു​ന​ല്‍കി (സ​ബ് ഡി​വി​ഷ​ന്‍)  വീ​ട് നി​ര്‍മി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​മാ​ര്‍ അ​നു​മ​തി ന​ല്‍ക​ണം. 
നെ​ല്‍വ​യ​ല്‍  ത​ണ്ണീ​ര്‍ത്ത​ട സം​ര​ക്ഷ​ണ നി​യ​മം 2008- 2018 ഭേ​ദ​ഗ​തി 13 പ്ര​കാ​രം 1967 ജൂ​ലൈ നാ​ലി​ന്  മു​മ്പ്​ നി​ക​ത്തി​യ​തോ നി​ക​ന്ന​തോ ആ​യ  ഭൂ​മി​യു​ടെ സ്വ​ഭാ​വം  വ്യ​തി​യാ​നം വ​രു​ത്തു​ന്ന  ച​ട്ടം 12 (13)  പ്ര​കാ​രം 09ല്‍  ​ആ​ര്‍.​ഡി. മു​മ്പാ​കെ അ​പേ​ക്ഷ  സ​മ​ര്‍പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം 1967 ജൂ​ലൈ നാ​ലി​ന് മു​മ്പ്​  നി​ക​ത്തി​യ​തോ  നി​ക​ന്ന​തോ മ​റ്റു ക​ര്‍ഷ​കേ​ത​ര  ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി  ഉ​പ​യോ​ഗി​ച്ച​താ​യോ  പ്ര​സ്താ​വി​ച്ച ആ​ധാ​ര​ത്തി​​െൻറ  പ​ക​ര്‍പ്പു​ക​ള്‍, നി​ക​ത്തി​യ ഭൂ​മി​യി​ല്‍   1967 ജൂ​ലൈ നാ​ലി​ന് മു​മ്പ്​ കെ​ട്ടി​ടം  ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ കെ​ട്ടി​ട​ത്തി​ന് നി​കു​തി ഒ​ടു​ക്ക് വ​രു​ത്തി​യ ര​സീ​തി​​െൻറ പ​ക​ര്‍പ്പു​ക​ള്‍, ആ​ധാ​ര​ത്തി​​െൻറ പ​ക​ര്‍പ്പ്, ഭൂ​നി​കു​തി ര​സീ​തി​​െൻറ പ​ക​ര്‍പ്പ് ,  അ​പേ​ക്ഷ വ​സ്തു​വി​​െൻറ  ഫോ​ട്ടോ, സ്വ​ഭാ​വ വ്യ​തി​യാ​നം വ​രു​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന  വ​സ്തു​വി​​െൻറ പ്ലോ​ട്ട​ഡ് സ്‌​കെ​ച്ച്,  കെ​ട്ടി​ട​നി​ര്‍മാ​ണ​ത്തി​നാ​ണെ​ങ്കി​ല്‍ അം​ഗീ​കൃ​ത  പ്ലാ​ന്‍ മു​ത​ലാ​യ​വ ഉ​ള്ള​ട​ക്കം ചെ​യ്യ​ണം.
Loading...
COMMENTS