You are here

പി.കരുണാകരന്‍ എം.പിയുടെ മകള്‍ വിവാഹിതയായി

21:22 PM
11/03/2018

കാഞ്ഞങ്ങാട്: പി. കരുണാകരന്‍ എം.പിയുടെയും ലൈലയുടെയും മകള്‍ ദിയ കരുണാകരൻ വിവാഹിതയായി. വയനാട് പനമരം സ്വദേശി ടി.പി. ഉസ്മാ​​െൻറയും സഫിയയുടെയും മകന്‍ മര്‍സദ് സുഹൈലാണ്​ വരൻ. റെയിൽവേയിൽ ഉദ്യോഗസ്ഥനാണ്​ മർസദ്​ സുഹൈൽ. എ.കെ.ജിയുടെയും സു​ശീല ഗോപാല​​െൻറയും ചെറുമകൾ കൂടിയാണ് ദിയ കരുണാകരൻ. 

കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ ടി. കമല, സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ, മന്ത്രിമാരായ എം.എം. മണി, കെ.കെ. ശൈലജ,  രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരന്‍, എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ‍, എം.പിമാരായ പി.കെ. ശ്രീമതി, പി.കെ. ബിജു, എ. സമ്പത്ത്, കെ.കെ. രാഗേഷ്, എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, എം. രാജഗോപാലന്‍, എൻ.എ. നെല്ലിക്കുന്ന്,​ ഇ.പി. ജയരാജൻ, ടി.വി. രാജേഷ്​‍, ജില്ല കലക്​ടർ കെ. ജീവന്‍ബാബു‍, ജില്ല പൊലീസ് ​മേധാവി കെ.ജി. സൈമൺ, കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍‍, സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്​ണൻ, കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ‍, എളമരം കരീം, എം.വി. ഗോവിന്ദന്‍, പി. സതീദേവി, കെ.പി. സതീഷ്​ ചന്ദ്രൻ, ആനത്തലവട്ടം ആനന്ദൻ, സി.എസ്.​ സുജാത, വനിത കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍, ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ എ.ജി.സി. ബഷീർ തുടങ്ങിയവർ പ​െങ്കടുത്തു. 

COMMENTS