Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതരിശുനിലത്ത് രക്തശാലി...

തരിശുനിലത്ത് രക്തശാലി വിളയിച്ച് ഷൈന്‍

text_fields
bookmark_border
തരിശുനിലത്ത് രക്തശാലി വിളയിച്ച് ഷൈന്‍
cancel

നടുവണ്ണൂര്‍: തരിശുനിലത്ത് അപൂര്‍വ നെല്ലിനമായ രക്തശാലി കൊയ്തെടുക്കാനുള്ള ഒരുക്കത്തിലാണ് കൂട്ടാലിടയിലെ ഷൈന്‍ എന്ന യുവകര്‍ഷകന്‍. അഞ്ചേക്കര്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷിയിറക്കിയത്.

ഇതില്‍ രണ്ടര ഏക്കര്‍ കൃഷി ചെയ്യാതെ കിടന്ന തരിശുനിലമായിരുന്നു. രക്തശാലി, ചുവന്ന മസൂരി, ഉമ, കേശവന്‍, ഒറീസ എന്നീ ഇനങ്ങളാണ് ഇറക്കിയത്. ആയുര്‍വേദത്തില്‍ പ്രാധാന്യമുള്ള പരമ്പരാഗത നെല്ലിനമാണ് രക്തശാലി. രക്തശുദ്ധീകരണത്തിനും ശരീരത്തിലെ ദോഷങ്ങള്‍ പുറംതള്ളാനും, പ്രമേഹ രോഗികള്‍ക്കും, കാന്‍സര്‍ പ്രതിരോധത്തിനും ഇത് കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നു.

കടൂളിത്താഴെ, പൂനത്ത്, കോട്ടൂര്‍ എന്നിവിടങ്ങളിലെ പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി. 75 ശതമാനത്തോളം പണിയും യന്ത്രസഹായത്തോടെയാണ്. കൃഷി ഒരിക്കലും നഷ്ടമല്ളെന്നും പൊതു പ്രവര്‍ത്തനത്തിനിടയിലും കൃഷി ചെയ്യാന്‍ ധാരാളം സമയം ലഭിക്കുന്നുവെന്നും സി.പി.എം ബ്രാഞ്ച് സെക്രട്ടറികൂടിയായ ഷൈന്‍ പറയുന്നു.
കൂട്ടാലിട കുനിയില്‍ താമസിക്കുന്ന ഷൈന്‍ നല്ളൊരു ക്ഷീര കര്‍ഷകന്‍കൂടിയാണ്. ആറ് അത്യുല്‍പാദന ശേഷിയുള്ള കറവപ്പശുക്കളെയും വളര്‍ത്തുന്നു. ഒരേക്കറില്‍ പുല്‍കൃഷിയും വാഴകൃഷിയും നടത്തുന്നു.വീട്ടില്‍ നിര്‍മിക്കുന്ന മണ്ണിര കമ്പോസ്റ്റാണ് വളമായി ഉപയോഗിക്കുന്നത്. മുണ്ടകന്‍ വിളവെടുപ്പിനു ശേഷം ഞവര, ഗന്ധകശാല, കയമ തുടങ്ങിയ വിത്തിനങ്ങള്‍ ഉപയോഗിച്ച് പുഞ്ചകൃഷി ഇറക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവ കര്‍ഷകന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oraganic farming
News Summary - organic family
Next Story