You are here

സപ്ലൈകോ: വിൽപന നിരീക്ഷിക്കാൻ​ ഓൺലൈൻ സംവിധാനം

  • പ്ര​തി​ദി​ന വി​ൽ​പ​ന ജൂ​ലൈ 25 മു​ത​ൽ ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റ്റും

supplyco supermarket

തൃ​ശൂ​ർ: സി​വി​ൽ സ​പ്ലൈ​സ്​ കോ​ർ​പ​റേ​ഷ​ൻ (സ​പ്ലൈ​കോ) ഔ​ട്ട്​​ലെ​റ്റു​ക​ളി​ലെ സ​ബ്​​സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന നി​രീ​ക്ഷി​ക്കാ​ൻ​ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം വ​രു​ന്നു. ഇ​തി​​െൻറ ഭാ​ഗ​മാ​യി മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളു​ടെ​യും പ്ര​തി​ദി​ന വി​ൽ​പ​ന ജൂ​ലൈ 25 മു​ത​ൽ ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റ്റും. ക​മ്പ്യൂ​ട്ട​ർ ബി​ല്ലി​ങ്ങാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ൻ​റ​ർ​നെ​റ്റ് വഴി ഇ​ത് എ​റ​ണാ​കു​ള​ത്തെ മു​ഖ്യ​കാ​ര്യാ​ല​യ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​താ​ത്​ ദി​വ​സ​ത്തെ ക​ണ​ക്ക് പി​റ്റേ​ന്ന്​ രാ​വി​ലെ ഇ-​മെ​യി​ലി​ൽ ന​ൽ​കു​ന്നതാണ്​ പ​തി​വ്​. ഓ​ൺ​ലൈ​ൻ വി​ൽ​പ​ന​യോ​ടെ ഒാ​രോ ദി​വ​സ​ത്തെ​യും ക​ണ​ക്ക് അ​താ​ത് ദി​വ​സ​ം ന​ൽ​ക​ണ​ം. 

സ​ബ്സി​ഡി ന​ൽ​കു​ന്ന 13 വ​സ്​​തു​ക്ക​ൾ അ​ള​വി​ൽ കൂ​ടു​ത​ൽ ന​ൽ​കു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് ഒാ​ൺ​ലൈ​ൻ​വ​ത്​​ക​ര​ണ​ത്തി​​െൻറ മ​ു​ഖ്യ കാ​ര​ണം. സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത് റേ​ഷ​ൻ​കാ​ർ​ഡു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ് പ​തി​വ്. ഇ​തി​ന് പ​ക​രം റേ​ഷ​ൻ​കാ​ർ​ഡി​െൻറ ന​മ്പ​ർ ഓ​ൺ​ലൈ​നി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​യാ​വും ഇ​നി ചെ​യ്യു​ക. ഇ​തോ​ടെ മ​റ്റു ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ​നി​ന്ന്​ വീ​ണ്ടും സാ​ധ​ന​ം ല​ഭി​ക്കില്ല. ഒ​രു ഔ​ട്ട്​​ലെ​റ്റി​ൽ​നി​ന്ന്​ വാ​ങ്ങു​ന്നവർക്ക്​ മ​റ്റു ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ​നി​ന്ന്​ സ​ബ്സി​ഡി സ​ാ​ധ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാനാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. 2014 ഒ​ക്ടോ​ബ​ർ മു​ത​ൽ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ​ക്ക്​​ ഉയർന്ന വി​ല​യാ​ണ് സ​പ്ലൈ​കോ ഈ​ടാ​ക്കു​ന്ന​ത്. 

അ​തു​കൊ​ണ്ടു​ത​ന്നെ ഉ​പ​ഭോ​ക്താ​ക്ക​ൾ അ​കന്നിരുന്നു. നി​ല​വി​ലെ ഉ​പ​ഭോ​ക്​​താ​ക്ക​ളെ പോ​ലും പി​ന്നോ​ട്ട​ടി​ക്കു​ന്ന​താ​ണ്​ പു​തി​യ ന​യം. സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ കൂ​ടു​ത​ൽ വേ​ണ്ട​വ​ർ​ക്ക് കു​റ​ച്ചു വി​ല കൂ​ട്ടി ന​ൽ​കു​ന്ന ഇ​ര​ട്ടി​വി​ല സ​മ്പ്ര​ദാ​യം നേ​ര​ത്തെ നി​ർ​ത്ത​ലാ​ക്കിയിരു​ന്നു. ഫ​ല​ത്തി​ൽ വി​ല വ​ർ​ധ​ന​വി​നും ഇൗ ന​യം കാ​ര​ണ​മാ​വും. കൂ​ടു​ത​ൽ അ​ള​വ് ന​ൽ​കു​ന്ന​വ​ർ​ക്ക് എ​തി​രെ ഓ​ഡി​റ്റി​ങ് ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ ന​ൽ​കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും 24 ശ​ത​മാ​നം പ​ലി​ശ​യും പി​ഴ​യാ​യി ഔ​ട്ട്​​ലെ​റ്റ് മാ​നേ​ജ​ർ​മാ​രി​ൽ​നി​ന്ന്​ ഈ​ടാ​ക്കു​ന്നു​ണ്ട്. 

Loading...
COMMENTS