Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിസന്ധികൾ...

പ്രതിസന്ധികൾ അവസരങ്ങളാക്കി എല്ലാവരും കൃഷിയിലേക്കിറങ്ങണം -കൃഷിമന്ത്രി

text_fields
bookmark_border
പ്രതിസന്ധികൾ അവസരങ്ങളാക്കി എല്ലാവരും കൃഷിയിലേക്കിറങ്ങണം -കൃഷിമന്ത്രി
cancel

തിരുവനന്തപുരം: പ്രതിസന്ധികൾ അവസരങ്ങളാക്കി എല്ലാവരും കൃഷിയിലേക്കിറങ്ങണമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. കൃഷിവകുപ്പി​െൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മേഖലകളും  നിശ്ചലാവസ്ഥയാണ്. എന്നാൽ ഭക്ഷ്യ ഉൽപാദന മേഖലയ്ക്ക് മാത്രം മാറിനിൽക്കാനാകില്ല. കോവിഡ് കാലത്ത് നേരിട്ട പ്രതിസന്ധികൾ മനസ്സിലാക്കികൊണ്ട് എല്ലാവരും കൃഷിയിലേക്ക് കടന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.  
2016 ൽ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം 6.5 ലക്ഷം മെട്രിക് ടൺ ആയിരുന്നെങ്കിൽ 2020 ൽ 12.75 ലക്ഷം മെട്രിക് ടണ്ണിൽ എത്തിയിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത് കൊണ്ടുള്ള മുന്നേറ്റമാണിത്.

എല്ലാ വീടുകളിലും കൃഷി പ്രാവർത്തികമാക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് ജനുവരി ഒന്നുമുതൽ നടപ്പാക്കി തുടങ്ങിയ മറ്റൊരു പദ്ധതിയാണ് ജീവനി. ഇതിൻറെ ഭാഗമായി കേരളത്തിലെ 5 അഗ്രോ ഇക്കോളജിക്കൽ സോണുകൾക്ക് പ്രത്യേക പോഷകത്തളികയും രൂപവത്കരിച്ചിട്ടുണ്ട്. കൃഷിവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ നടപ്പാക്കുന്ന സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയായ സുഭിക്ഷ കേരളം പദ്ധതി എല്ലാ ജനങ്ങളും ഏറ്റെടുത്തു കഴിഞ്ഞെന്നും മന്ത്രി സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:124947124948124949124950124951
News Summary - onathinorumuram pachakkari state inaguration
Next Story