You are here

വയോധികയെ കാണാത‍ായ സംഭവത്തിൽ ദുരൂഹത

14:33 PM
28/07/2020
missing

കുഴൽമന്ദം: വയോധിക കാണാതായ സംഭവത്തിൽ മകൻ പൊലീസിൽ പരാതി നൽകി. കളപ്പെട്ടി മന്ദത്ത് വീട്ടിൽ പരേതനായ മണിയുടെ ഭാര്യ കമലത്തെ (75) കാണാനില്ലെന്ന് കാണിച്ച് മൂത്തമകൻ പാറ പള്ളത്തേരിയിൽ താമസിക്കുന്ന രവികുമാറാണ്​ തിങ്കളാഴ്ച കുഴൽമന്ദം പൊലീസിൽ പരാതി നൽകിയത്. 

അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ഇളയമകൻ ബാബുനൊടോപ്പം (45) മന്ദത്തെ വീട്ടിലാണ് കമലം താമസിക്കുന്നത്. മാനസികപ്രശ്നമുള്ള ബാബു നാട്ടുകാരുമായി അകന്നാണ് താമസം. 

കമലത്തെ ആഴ്ചകളായി വീടിന് പുറത്തേക്ക് കാണാത്തതിനെ തുടർന്ന് നാട്ടുകാർ മൂത്തമകനെ അറിയിച്ചതിനെ തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകയായിരുന്നു. 

വീട്ടുമുറ്റത്ത് കുഴിയെടുത്ത് മൂടിയനിലയിൽ കണ്ടതിനാൽ വീട്ടിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. ചൊവ്വാഴ്ച അധികൃതരുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. രണ്ടാമത്തെ മകൻ ശെൽവൻ പഴനിയിലാണ് താമസം.

Loading...
COMMENTS