Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതജഡ്ജിക്കെതിരെ...

വനിതജഡ്ജിക്കെതിരെ അശ്ലീല പരാമര്‍ശം: വക്കീല്‍ ഗുമസ്തനെതിരെ കേസ്

text_fields
bookmark_border
വനിതജഡ്ജിക്കെതിരെ അശ്ലീല പരാമര്‍ശം: വക്കീല്‍ ഗുമസ്തനെതിരെ കേസ്
cancel

ഏ​റ്റു​മാ​നൂ​ര്‍: വ​നി​ത​ജ​ഡ്ജി​ക്കെ​തി​രെ അ​ശ്ലീ​ല പ​രാ​മ​ര്‍ശം ന​ട​ത്തി​യ വ​ക്കീ​ല്‍ ഗു​മ​സ്ത​നെ​തി​ര െ കേ​സ്. വ​നി​ത​ജ​ഡ്ജി കോ​ട്ട​യം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക്​ ന​ല്‍കി​യ പ​രാ​തി​യി​ല്‍ അ​യ​ര്‍ക്കു​ന്ന ം സ്വ​ദേ​ശി അ​നീ​ഷി​നെ​തി​രെ ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​നീ​ഷ്​ ഒ​ളി​വി​ലാ​ണ്.

ഏ​റ്റു​മാ​നൂ​ര്‍ കോ​ട​തി​യി​ൽ ര​ണ്ടു​ദി​വ​സം മു​മ്പാ​യി​രു​ന്നു സം​ഭ​വം. കോ​ട​തി​മു​റി​യി​ലേ​ക്ക് ജ​ഡ്ജി​ക്കും അ​ഭി​ഭാ​ഷ​ക​ര്‍ക്കും മാ​ത്രം പ്ര​വേ​ശ​ന​മു​ള്ള വാ​തി​ലി​ന​രി​കെ​യെ​ത്തി​യ അ​നീ​ഷ് കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന​യാ​ളെ ശ​ബ്​​ദ​മു​ണ്ടാ​ക്കി വി​ളി​ച്ചു.

കോ​ട​തി ന​ട​പ​ടി​ക​ള്‍ക്കി​ടെ​യു​ണ്ടാ​യ പെ​രു​മാ​റ്റ​ത്തി​ല്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച ജ​ഡ്ജി നോ​ട്ട​ത്തി​ലൂ​ടെ താ​ക്കീ​ത് ചെ​യ്തു. ഈ ​സ​മ​യം കോ​ട​തി ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​ന്‍ ശ​ബ്​​ദ​മു​ണ്ടാ​ക്ക​രു​തെ​ന്ന് പ​റ​യു​ക​യും ജ​ഡ്ജി ചേം​ബ​റി​ലേ​ക്ക് വി​ളി​പ്പി​ച്ചാ​ല്‍ എ​ന്താ​ണ് സം​ഭ​വി​ക്കു​ക​യെ​ന്ന് അ​റി​യാ​മ​ല്ലോ​യെ​ന്ന് ചോ​ദി​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് ഇ​യാ​ൾ അ​ശ്ലീ​ല​പ​രാ​മ​ര്‍ശം ന​ട​ത്തി​യ​ത്.

ഇ​യാ​ൾ പ​റ​ഞ്ഞ​ത് കേ​ട്ട ജ​ഡ്ജി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. അ​നീ​ഷി​നാ​യി പൊ​ലീ​സ് തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsobscene statement
News Summary - obscene statement on judge -kerala news
Next Story