Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്‍.എസ്.എസ് നിലപാട്...

എന്‍.എസ്.എസ് നിലപാട് എൽ.ഡി.എഫിന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കരുത്​ -കോടിയേരി

text_fields
bookmark_border
kodiyeri
cancel

ആലപ്പുഴ: എന്‍.എസ്.എസ് നിലപാട് എൽ.ഡി.എഫിന് മേൽ അടിച്ചേല്‍പ്പിക്കരുതെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബ ാലകൃഷ്ണന്‍. തങ്ങളുടെ നിലപാട് അവരുടെ മേലും അടിച്ചേൽപ്പിക്കില്ല. എന്‍.എസ്.എസ് സ്വന്തം നിലപാട് സ്വീകരിക്കാൻ അവകാ ശമുണ്ട്​. രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും കോടിയേര ി അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാതെ സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ല. അത് ശരിയായ സന്ദേശമല്ല നല്‍കുന്നത്. യു.ഡി.എഫിനൊപ്പം ആണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി പറഞ്ഞിട്ടില്ല. വട്ടിയൂർക്കാവിലെ കോൺഗ്രസുകാരാണ് എൻ.എസ്.എസി​​​െൻറ ശരിദൂരം നിലപാടിനെ അങ്ങനെയാണെന്ന് വ്യാഖ്യാനിച്ചതെന്നും കോടിയേരി പറഞ്ഞു.

എൻ.എസ്​.എസി​​​െൻറ നിലപാട്​ സംബന്ധിച്ച്​ സി.പി.എമ്മിന്​ യാതൊരു രീതിയിലുള്ള ബേജാറും ഇല്ല. മുമ്പും സംഘടന ഇതുപോലെയുള്ള നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ശബരിമല വിശ്വാസ സംരക്ഷണത്തി​​​െൻറ കാര്യത്തില്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്തി​ല്ലെന്നും ഇതാണ് സമദൂരം മാറ്റി ശരിദൂരം സ്വീകരിക്കാന്‍ കാരണമെന്നും സുകുമാരന്‍ നായര്‍ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfkodiyeri balakrishnannsskerala newskerala By Election
News Summary - NSS - LDF support - Kerala by election - Kerala news
Next Story