Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനുനന്ദക്ക്...

അനുനന്ദക്ക് സ്നേഹവീടൊരുങ്ങി; താക്കോൽദാനത്തിന് മന്ത്രിയെത്തി 

text_fields
bookmark_border
അനുനന്ദക്ക് സ്നേഹവീടൊരുങ്ങി; താക്കോൽദാനത്തിന് മന്ത്രിയെത്തി 
cancel
camera_alt???????? ??. ??????? ??????????? ??????????? ?????????????? ????????????? ??????????? ??????? ??.??. ????????? ??????????????

മേ​പ്പ​യൂ​ർ: ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മേ​പ്പ​യൂ​രി​ലെ ഒ​മ്പ​താം​ത​രം വി​ദ്യാ​ർ​ഥി​നി​യാ​യ കു​മാ​രി അ​നു​ന​ന്ദ​ക്ക്​ സ്നേ​ഹ​വീ​ടൊ​രു​ക്കി സ്​​കൂ​ൾ മാ​തൃ​ക​യാ​യി. വീ​ടി​​െൻറ താ​ക്കോ​ൽ​ദാ​നം തൊ​ഴി​ൽ-​എ​ക്‌​സൈ​സ് മ​ന്ത്രി  ടി.​പി. രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. നേ​ര​ത്തേ പി​താ​വ്​ ന​ഷ്​​ട​പ്പെ​ട്ട അ​നു​ന​ന്ദ​യു​ടെ സ​ഹോ​ദ​ര​ൻ അ​ഭി​ന​ന്ദ്  സ്കൂ​ളി​ൽ ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കെ അ​സു​ഖ​ബാ​ധി​ത​നാ​യി മ​രി​ച്ചി​രു​ന്നു.

സ്വ​ന്ത​മാ​യി വീ​ടോ ജോ​ലി​യോ മ​റ്റ് ആ​ശ്ര​യ​മോ ഇ​ല്ലാ​ത്ത ആ ​കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​വു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ മേ​പ്പ​യൂ​ർ ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും പി.​ടി.​എ ക​മ്മി​റ്റി​യും അ​നു​ന​ന്ദ​ക്ക്​ വീ​ട് നി​ർ​മി​ച്ചു​ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ഉ​ദ്യ​മ​ത്തി​ൽ സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും പ​ങ്കാ​ളി​ക​ളാ​യി. താ​ക്കോ​ൽ​ദാ​ന​ത്തി​ന് കോ​വി​ഡ് കാ​ല​മാ​യി​രു​ന്നി​ട്ടും സ്ഥ​ലം എം.​എ​ൽ.​എ​കൂ​ടി​യാ​യ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​നു​മെ​ത്തി.

മേ​ല​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ർ​മാ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ടി.​എം. പ്ര​സാ​ദ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ എം.​എം. സു​ധാ​ക​ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
TAGS:kerala news 
News Summary - news home to anunanda -kerala news
Next Story