Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രഷറി ഇടപാട്​...

ട്രഷറി ഇടപാട്​ സുരക്ഷക്ക്​ പുതിയ സംവിധാനം; സോഫ്​റ്റ്​വെയറിൽ റദ്ദാക്കാനാകില്ല

text_fields
bookmark_border
ട്രഷറി ഇടപാട്​ സുരക്ഷക്ക്​ പുതിയ സംവിധാനം; സോഫ്​റ്റ്​വെയറിൽ റദ്ദാക്കാനാകില്ല
cancel

തി​രു​വ​ന​ന്ത​പു​രം: ട്ര​ഷ​റി സേ​വി​ങ്​​സ്​ ബാ​ങ്ക് നി​ക്ഷേ​പ​ത്തി​ന്​ സോ​ഫ്റ്റ്‌​വെ​യ​റി​ൽ ഇ​ട​പാ​ട് റ​ദ്ദാ​ക്കാ​നു​ള്ള സം​വി​ധാ​നം പി​ൻ​വ​ലി​ച്ചു. വ​ഞ്ചി​യൂ​ർ ട്ര​ഷ​റി​യി​ൽ ഈ ​സം​വി​ധാ​നം ദു​രു​പ​യോ​ഗം ചെ​യ്ത്​ സീ​നി​യ​ർ അ​ക്കൗ​ണ്ട​ൻ​റ്​ ര​ണ്ടു​കോ​ടി രൂ​പ ത​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

ത​ട്ടി​പ്പി​​െൻറ വെ​ളി​ച്ച​ത്തി​ൽ ട്ര​ഷ​റി സോ​ഫ്റ്റ്‌​വെ​യ​റി​ൽ ഇ​ട​പാ​ട് ന​ട​ത്തു​ന്ന​തി​ന് ജീ​വ​ന​ക്കാ​രു​ടെ മെ​യി​ൽ ഐ.​ഡി ഉ​പ​യോ​ഗി​ക്കു​ന്ന പു​തി​യ​രീ​തി വ​രും. നി​ല​വി​ൽ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ (Permanent Employee Number) ഉം ​പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​ണ്.

പ​ക​രം എ​ൻ.​ഐ.​സി മെ​യി​ൽ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്യു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കും. പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ എ​ൻ.​ഐ.​സി മെ​യി​ൽ ഐ.​ഡി എ​ല്ലാ ട്ര​ഷ​റി ജീ​വ​ന​ക്കാ​രും ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​ന​കം മാ​റ്റം ന​ട​പ്പാ​കും. പു​തി​യ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ കൂ​ടു​ത​ൽ സ​ു​ര​ക്ഷാ ന​ട​പ​ടി​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​കും. ത​ട്ടി​പ്പി​​െൻറ എ​ല്ലാ പ​ഴു​തും അ​ട​യ്​​ക്കു​ക​യാ​ണ് ല​ക്ഷ്യം.

സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഉ​ന്ന​ത​ത​ല സ​മി​തി​യോ​ട്​ ഇ​തി​നാ​യി വി​ശ​ദ​നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treasurysecurity systemtreasury fraudvanchiyur
Next Story