You are here

മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിനെ പള്ളി കവാടത്തിൽ ഉപേക്ഷിച്ച നിലയിൽ

12:34 PM
30/06/2020
new-babay-born

അടൂർ: യൂദശ്ലീഹയുടെ തീർഥാടന കേന്ദ്രമായ മരുതിമൂട് സെൻ്റ് ജോർജ് പള്ളി കവാടത്തിൽ മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ സമീപവാസി കുരിശടിയിൽ മെഴുകുതിരി കത്തിക്കാൻ എത്തിയപ്പോഴാണ് കുഞ്ഞിനെ തുണിയിൽ പുതപ്പിച്ചു കിടത്തിയ നിലയിൽ കണ്ടത്. 

വിവരമറിഞ്ഞ് ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ പ്രഫ.കെ.മോഹൻകുമാറും അടൂർ പൊലീസും  സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് അടൂർ ജനറൽ ആശുപത്രിയിൽ കോവിഡ്
വൈദ്യ പരിശോധനകൾ നടത്തി പത്തനംതിട്ട ശിശുക്ഷേമ സമിതിക്കു കൈമാറി.

Loading...
COMMENTS