Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെഹ്റു ട്രോഫി...

നെഹ്റു ട്രോഫി പായിപ്പാടൻ ചുണ്ടന്

text_fields
bookmark_border
നെഹ്റു ട്രോഫി പായിപ്പാടൻ ചുണ്ടന്
cancel

ആലപ്പുഴ: വെള്ളപ്പൊക്കം വഴിമാറിക്കൊടുത്ത ഒാളപ്പരപ്പിൽ തുഴത്താളം കൈകോർത്തുപിടിച്ചപ്പോൾ 66ാമത്​ നെഹ്​റു ട്രോഫിയിൽ കുമരകം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടൻ മുത്തമിട്ടു. ആലപ്പുഴ പുന്നമട കായലിൽ നടന്ന മത്സരത്തിൽ 4.28 മിനിറ്റ്​ കൊണ്ടാണ്​ ജയിംസ്കുട്ടി ജേക്കബ് ക്യാപ്റ്റനായ പായിപ്പാടൻ ചുണ്ടൻ ജേതാവായത്​​.നാലാം തവണയാണ് നെഹ്റു ട്രോഫി പായിപ്പാടൻ നേടുന്നത്. 2005, 2006, 2007 വർഷങ്ങളിൽ ഹാട്രിക് നേടിയിരുന്നു.

ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ ക്യാപ്റ്റനായ ആലപ്പുഴ ​പൊലീസ് ബോട്ട്ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കതിൽ ചുണ്ടൻ രണ്ടാം സ്ഥാനത്തെത്തി. യുനൈറ്റഡ് ബോട്ട് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ ആയാംപറമ്പ് പാണ്ടി ചുണ്ടൻ മൂന്നാം സ്ഥാനവും എൻ.സി.ഡി.സി ബോട്ട് ക്ലബ് കുമകരകത്തിന്‍റെ ചമ്പക്കുളം ചുണ്ടൻ നാലാം സ്ഥാനവും നേടി.

ശനിയാഴ്​ച ഉച്ചക്ക്​ ഗവർണർ പി. സദാശിവം ഉദ്​ഘാടനം ചെയ്​തു. തെലുങ്ക്​ നടൻ അല്ലു അർജുൻ മുഖ്യാതിഥിയായിരുന്നു. മത്സരങ്ങൾ രാവിലെ 11ന്​ തന്നെ ആരംഭിച്ചു. നെഹ്​റു ട്രോഫിയുടെ ചരിത്രത്തിൽതന്നെ ഏറ്റവും കൂടുതൽ വള്ളങ്ങൾ മത്സരത്തിന്​ അണിനിരന്ന വർഷമായിരുന്നു ഇത്​. മന്ത്രി തോമസ്​ ​െഎസക്​ ഉദ്​ഘാടന സ​േമ്മളനത്തിൽ അധ്യക്ഷത വഹിച്ചു. ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഭക്ഷ്യമന്ത്രി പി. തിലോത്തമൻ, കെ.സി. വേണുഗോപാൽ എം.പി, ആലപ്പുഴ നഗരസഭ ചെയർമാൻ തോമസ്​ ജോസഫ്​ എന്നിവർ സംസാരിച്ചു. ആഗസ്​റ്റ്​​ 11ന്​ നടക്കേണ്ടിയിരുന്ന ജലോത്സവം പ്രളയത്തെതുടർന്ന്​ മാറ്റിവെക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNehru Trophy Snake RacePayippad Chundan win
News Summary - Nehru Trophy Snake Race Payippad Chundan win -Kerala News
Next Story