You are here

മുത്തലാഖ് നിയമം ചോദ്യംചെയ്ത് വനിത ലീഗ് സുപ്രീംകോടതിയിൽ

23:49 PM
06/07/2020

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ മു​ത്ത​ലാ​ഖ് നി​യ​മം ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​ണെ​ന്നും അ​തി​നാ​ൽ റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വ​നി​ത ലീ​ഗ് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി. സം​സ്ഥാ​ന വ​നി​ത ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൂ​ർ​ബീ​ന റ​ഷീ​ദ്​ ന​ൽ​കി​യ ഹ​ര​ജി സ്വീ​ക​രി​ച്ച കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ നോ​ട്ടീ​സ്​ അ​യ​ച്ചു. സ​മാ​ന ഹ​ര​ജി​ക​ളോ​ടൊ​പ്പം വാ​ദം കേ​ൾ​ക്കും.

മു​ത്ത​ലാ​ഖി​ലൂ​ടെ​യു​ള്ള വി​വാ​ഹ​മോ​ച​നം അ​സാ​ധു​വാ​ക്കി​യ സു​പ്രീം​കോ​ട​തി വി​ധി​ക്ക് ശേ​ഷം ഭ​ർ​ത്താ​വ് മു​ത്ത​ലാ​ഖ് ചൊ​ല്ലി​യാ​ലും വി​വാ​ഹ​മോ​ച​നം നി​ല​വി​ൽ വ​രു​ന്നി​ല്ല. വി​വാ​ഹ​ബ​ന്ധം നി​ല​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ർ​ത്താ​വി​നെ​തി​രെ ക്രി​മി​ന​ൽ കേ​സ് എ​ടു​ക്കു​ന്ന​തും ജ​യി​ലി​ല​ട​ക്കു​ന്ന​തും കു​ടും​ബ​ബ​ന്ധ​ത്തെ കൂ​ടു​ത​ൽ ശി​ഥി​ല​മാ​ക്കു​മെ​ന്നും വീ​ണ്ടും യോ​ജി​ക്കാ​നു​ള്ള എ​ല്ലാ സാ​ധ്യ​ത​ക​ളെ​യും ഇ​ല്ലാ​താ​ക്കു​മെ​ന്നും അ​ഡ്വ. സു​ൽ​ഫി​ക്ക​ർ അ​ലി മു​ഖേ​ന ഫ​യ​ൽ ചെ​യ്ത ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

സാ​ധു​വ​ല്ലാ​ത്ത വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക്ര​മ​ത്തെ ഒ​രു മ​ത​വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മാ​യി ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന​ത് വി​വേ​ച​ന​പ​ര​മാ​ണെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Loading...
COMMENTS