You are here

ഹർത്താലുമായി ബന്ധമി​െല്ലന്ന്​ മുസ്ലിം ലീഗ്​

10:44 AM
16/04/2018

തിരുവനന്തപുരം: ജമ്മുവിലെ കഠ്​വയിൽ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊന്നതിനെതിരെ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്​ത ഹർത്താലുമായി മുസ്​ലിം ലീഗിന്​ ബന്ധമില്ലെന്ന്​ സംസ്​ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്​. ഇന്നത്തെ ഹർത്താലിന് മുസ്​ലിം ലീഗ് പിന്തുണ ഉണ്ടെന്നത് വ്യാജവാർത്തയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, എട്ടുവയസുകാരിയുടെ കുടുംബത്തിനു നീതി ഉറപ്പാക്കാൻ നിയമ സഹായം ഉൾപ്പടെയുള്ള കാര്യങ്ങളുമായി അവസാനം വ​രെ മുസ്ലിം ലീഗ് ഒപ്പം ഉണ്ടാകും. ജമ്മുവിന് പുറത്ത് വിചാരണ നടത്തണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിന് സുപ്രീം കോടതിയിൽ പോവുന്നതിനും ആലോചിക്കുന്നുണ്ടെന്നും മജീദ്​ അറിയിച്ചു. 

സാമൂഹിക മാധ്യമങ്ങൾ വഴി ഹർത്താലിനു ആഹ്വാനം ചെയ്തത് സംഘടിതവും സമാധാനപരവും ഒറ്റക്കെട്ടായതുമായ പ്രതിഷേധങ്ങളെ വഴി തിരിച്ചുവിടാനുള്ള നീക്കമാണ്. സമാധാനപരമായ സമരങ്ങളിലൂടെയും നിയമ പോരാട്ടത്തിലൂടെയും കുട്ടിക്ക് നീതി ലഭ്യമാക്കാൻ മുസ്​ലിം ലീഗ് മുന്നിൽ ഉണ്ടാകുമെന്നും മജീദ്​ വാർത്താകുറിപ്പിൽ അറിയിച്ച​ു. 

COMMENTS